ബൈക്കിലെത്തി റബ്ബർ ഷീറ്റ് മോഷണം; നെടുമങ്ങാട് രണ്ട് പേർ പിടിയിൽ

ഇവർക്കെതിരെ തൃശ്ശൂർ അയ്യന്തോൾ, എഴുകോൺ  ,കൊട്ടാരക്കര , നെയ്യാ ഡാം കാട്ടാക്കട എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ്

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 07:38 AM IST
  • പരിയാരം രതീഷിന്റെ ദക്ഷരയിൽ മതിലിനു മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളാണ് പ്രതികൾ ബൈക്കിലെത്തി മോഷ്ടിച്ച് കടന്നു കളഞ്ഞത്
ബൈക്കിലെത്തി റബ്ബർ ഷീറ്റ് മോഷണം; നെടുമങ്ങാട് രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : ബൈക്കുകളിൽ കറങ്ങി നടന്ന് റബ്ബർ ഷീറ്റ് മോഷണം നടത്തുന്ന രണ്ട് യുവാക്കളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം രതീഷിന്റെ ദക്ഷരയിൽ മതിലിനു മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളാണ് പ്രതികൾ ബൈക്കിലെത്തി മോഷ്ടിച്ച് കടന്നു കളഞ്ഞത്. ഒളിവിലായിരുന്ന  വിഴിഞ്ഞം മുക്കോല സർവ്വ ശക്തി പുരം വിനിതാ ഭവനിൽ എസ്. അജയ് (26), അരുവിപ്പാറ പുതുവൽ പുത്തൻ വീട്ടിൽ വി.വിഷ്ണു (24) എന്നിവരാണ് പിടിയിലായത്.

ഇവർക്കെതിരെ തൃശ്ശൂർ അയ്യന്തോൾ, എഴുകോൺ  ,കൊട്ടാരക്കര , നെയ്യാ ഡാം കാട്ടാക്കട എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News