തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരത്തെ കരകുളം സ്വദേശി സാബു അറസ്റ്റിൽ. ഇയാൾക്ക് 50 വയസുണ്ട്. ഇയാളെ അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പ് വഴിയേ നടന്നു പോയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതിയായ സാബു കയറി പിടിക്കുകയും പെൺകുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയും തുടർന്ന് കാര്യം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.
Also Read: Crime News: കോഴിക്കോട് വ്യാപാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; 2 പേർ പിടിയിൽ
പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ഇവർ അരുവിക്കര പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സാബുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ പോലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ സാബുവിനെ റിമാൻഡ് ചെയ്തു.
Also Read: CP Prathapan Passed Away: പ്രശസ്ത സിനിമ സീരിയൽ നടൻ സിപി പ്രതാപൻ അന്തരിച്ചു
വ്യവസായിയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തിൽ 2 ട്രോളി ബാഗുകൾ; പോലീസ് പരിശോധിക്കും
കോഴിക്കോട് ഹോട്ടല്‍ നടത്തിയിരുന്ന തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്നും രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ബാഗുകൾ മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. ബാഗുകളില്‍ ഒരെണ്ണം പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പതരയോടെ ബാഗുകള്‍ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തി വന്നിരുന്ന തിരൂര്‍ സ്വദേശി സിദ്ദിഖിനെയാണ് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഷിബിലി ഇയാളുടെ പെൺ സുഹൃത്ത് ഫര്‍ഹാന എന്നിവര്‍ ചെന്നൈയിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി മലപ്പുറത്തുനിന്നുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
സിദ്ദിഖിനെ കൊലപ്പെടുത്തിയ കാര്യവും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതും ഇവര്‍ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിനിടയിലാണ് അട്ടപ്പാടി ചുരത്തില്‍ നിന്നും ബാഗുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഷിബിലി രണ്ടാഴ്ച മുമ്പാണ് ഹോട്ടലില്‍ പണിക്കെത്തിയതെന്നും എന്നാൽ സ്വഭാവദൂഷ്യം കാരണം ഇയാളെ പിന്നീട് പറഞ്ഞു വിട്ടതായും ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതിനിടയിൽ ഈ മാസം 24 മുതല്‍ സിദ്ദിഖിനെ കാണാനില്ലെന്നു കാണിച്ച് മകന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഒരാഴ്ചമുമ്പ് വീട്ടില്‍നിന്ന് പോയ സിദ്ദിഖ് തിരിച്ചെത്തിയില്ല എന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫയെന്നും അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതായി മകന് മെസ്സേജ് കിട്ടിയെന്നും അതിൽ സംശയം തോന്നിയാണ് തിരൂര്‍ പോലീസില്‍ പരാതി നല്‍കിയതും.
തുടർന്ന് തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരുകയായിരുന്നു. സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജില്‍ മുറിയെടുത്തതായി കണ്ടെത്തുകയും. ഇവിടെ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തുകയുമായിരുന്നു. കൂടാതെ ഇവര്‍ ബാഗുമായി പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...