കോഴിക്കോട് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

പോലീസ് കേസെടുത്തതോടെ പ്രതി അബ്ദുൾ മജീദ് ഒളിവിൽ പോകുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 03:16 PM IST
  • കഴിഞ്ഞ ദിവസമാണ് അബ്ദുൾ മജീദിനെ കൊടുവള്ളി പോലീസ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
  • കേസെടുത്തതോടെ അബ്ദുള്‍ മജീദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
  • മജീദിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കോട് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനൊന്നുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുൾ മജീദ്(55)നെയാണ്  കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. എന്നാൽ പ്രതി ഒളിവിൽ പോകുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് അബ്ദുൾ മജീദിനെ കൊടുവള്ളി പോലീസ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസെടുത്തതോടെ അബ്ദുള്‍ മജീദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. മജീദിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും മറ്റുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. 

Crime News: ഹോട്ടൽ മുറിയിൽ ചീട്ടുകളി; അഞ്ചംഗസംഘം അറസ്റ്റിൽ

കോഴിക്കോട്: Crime News: നഗരഹൃദയത്തിലെ ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ കസബ സബ് ഇൻസ്പെക്ടർ എസ്.അഭിഷേകിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  കസബ പോലീസ് നടത്തിയ ചടുലമായ നീക്കത്തിൽ 89, 720 രൂപയാണ്  പിടിച്ചെടുത്തത്.  വിവിധ ഹോട്ടലുകളിൽ വാടകകൂടിയ മുറികൾ ബുക്ക് ചെയ്താണ് ചീട്ടുകളിക്കാറുള്ളത്. 

Also Read: PFI leader CA Rauf : പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൗഫ് അറസ്റ്റിൽ

 

പോലീസിന് സംശയം തോന്നാതിരിക്കാൻ നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ തിരഞ്ഞെടുത്ത് റൂം ബുക്ക് ചെയ്യാറാണ് പതിവ്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ റൂമുകൾ ബുക്ക് ചെയ്യാറുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടിവന്നിട്ടുണ്ടെങ്കിലും എന്നെങ്കിലും ഒരിക്കൽ കളിച്ച് നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ച്  കടം വാങ്ങിയും ചീട്ട് കളിക്കുന്നവരുമുണ്ട് ഇവർക്കിടയിൽ.  കസബ പോലീസ് സീനിയർ സി.പി.ഒ. മാരായ സുധർമ്മൻ, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News