)
പത്തനംതിട്ട: പതിനേഴുകാരിയായ മകളോട് മോശമായി പെരുമാറിയ 56 കാരന്റെ മുഖത്തടിച്ച് അമ്മ. സംഭവം നടന്നത് പത്തനംതിട്ട ഏനാത്താണ്. അടികൊണ്ടത് അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ്.
പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസിൽ വച്ചാണ് 17 കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടർന്ന് ജംഗ്ഷനിൽ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പെൺകുട്ടിയുടെ അമ്മ തൊട്ടടുത്ത കടയിൽ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. ഈ സമയം ഇയാൾ ഇവർക്ക് നേരെയും മോശമായി പെരുമാരി. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ജൂലൈ 5 മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണകാലം!
അടിയിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി രക്തമൊലിച്ചു. തുടർന്ന് ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിലൂടെ പുറത്തെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ ഏനാത്ത് പോലീസ് വയോധികനെ കസ്റ്റഡിയിലെടുക്കുകയും ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തുകയുമുണ്ടായി. മാത്രമല്ല രാധാകൃഷ്ണനെ ആക്രമിച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.