കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോഴിക്കോട് പൊറ്റമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.
യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ആശുപത്രിയിലേക്ക് ജോലിക്ക് വരുമ്പോഴാണ് അപ്രതീക്ഷിതമായി യുവാവിന്റെ ഭാഗത്തുനിന്ന് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...