സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം പെരുകുന്നു. ഈ തവണ പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഒരു യുവതിക്കാണ് സ്വന്തം കാമുകനില്‍ നിന്നും ഇങ്ങനൊരു ദുരനുഭവമുണ്ടായത്. ഇന്ന്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും 195 കിലോമീറ്റര്‍ അകലെയുള്ള സൈനിത്യ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് സംഭവം നടന്നത്. മൂന്നുപേരടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ബോട്ടില്‍ തള്ളികയറ്റി.
സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍. യുവനടന്റെ സിനിമയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്‍റെ ജാമാപേക്ഷയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച. ജാമ്യഹരജിയിൽ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഇതുസംബന്ധിച്ച് ഹൈകോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ യുവതിക്ക് നുണപരിശോധനയില്ല. നുണപരിശോധനയിൽ നേരിട്ട് ഹാജരായി നിലപാട് അറിയിരിക്കണമെന്നായിരുന്നു തിരുവനന്തപുരം പോസ്കോ കോടതി ഉത്തരവ്.
കൂട്ടബലാത്സംഗത്തിനിരയായ ശേഷം സഹായവുമായി പോലിസിനെ സമീപിച്ച യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ കൂടെ കിടക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ.
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടി വീണ്ടും മൊഴിമാറ്റി. ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണന്നാണ് പുതിയ വെളിപ്പെടുത്തല്‍. വേണമെന്ന് വച്ച് ചെയ്തതല്ല, കത്തി വീശിയപ്പോള്‍ കൊണ്ടതാണെന്നാണ് പെണ്‍കുട്ടി തന്‍റെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
2012 ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി. 2013ല്‍ സാകേത് കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതിയും ശരിവെച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്. ളാണ് കീഴ്ക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ അമ്മയും കാമുകനായ പൂജാരിയും അറസ്റ്റില്‍. കരുനാഗപ്പളളി സ്വദേശിയായ ക്ഷേത്രപൂജാരി രഞ്ജു പന്ത്രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി വർഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രാസപരിശോധനാഫലം പുറത്തുവന്നു. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളിൽ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല. ശരീരത്തിനുള്ളിൽനിന്ന് കണ്ടെത്തിയത് കായലിലെ വെള്ളമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച എസ്ഐയെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.