Raipur: ബധിരനും മൂകനുമായ യുവാവിനെ ഒരു പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തി. നിസാര പ്രശ്നത്തിന്‍റെ പേരില്‍ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് യുവതിയുടെ സ്കൂട്ടിയ്ക്ക് സൈക്കിളില്‍ സഞ്ചരിയ്ക്കുകയായിരുന്ന ബധിരനും മൂകനുമായ യുവാവ് സൈഡ് നൽകിയില്ല എന്നതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിക്കാന്‍ കാരണം.
Also Read: Crime News: മാങ്ങ വേണമെന്ന നിര്‍ബന്ധം, 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്
കുറ്റകൃത്യം നടത്തിയ പെണ്‍കുട്ടി അമ്മയോടൊപ്പം സ്കൂട്ടിയിൽ എങ്ങോട്ടോ പോവുകയായിരുന്നു. ആ വഴിയിലൂടെ ബധിരനും മൂകനുമായ യുവാവ് സൈക്കിളിൽ പോവുന്നുണ്ടായിരുന്നു. പെൺകുട്ടി സൈഡിനായി ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, പെൺകുട്ടിയുടെ അമ്മ സ്‌കൂട്ടിയിൽ നിന്ന് വീണു. ഇതോടെ പ്രകോപിതയായ പെൺകുട്ടി തന്‍റെ പക്കൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്‍റെ കഴുത്തില്‍ കുത്തുകയായിരുന്നു.
സംഭവത്തിന്‌ശേഷം പെണ്‍കുട്ടി ഓടി രക്ഷപെട്ടു. അതേസമയം പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ യുവാവ് മരിച്ചു.
സുദാമ എന്ന് പേരുള്ള ഈ യുവാവ് തികച്ചും ശാന്തസ്വഭാവക്കാരനായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫാക്ടറിയില്‍ ജോലി ചെയ്തു ജീവിച്ചുവരികയായിരുന്നു ഇയാള്‍.
അതേസമയം, നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന അവസരത്തില്‍ പ്രതിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൂചനകള്‍ അനുസരിച്ച് പെണ്‍കുട്ടിയുടെ പ്രായം 15 വയസാണ്. "ബേബി ഡോൺ" എന്ന് സ്വയം വിളിക്കുന്ന ഈ പെണ്‍കുട്ടി ബോളിവുഡിലെ ഗുണ്ടാസംഘത്തെപ്പോലെയാകാൻ കൊതിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു...!!
വയസ് 15 മാത്രമെങ്കിലും നിരവധി കേസുകളില്‍ പ്രതിയാണ് ഈ പെണ്‍കുട്ടി. ആളുകളെ ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് ഉപയോഗം, കവർച്ച തുടങ്ങിയ സംഭവങ്ങളിൽ ഈ പെണ്‍കുട്ടി ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയ ഈ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ അക്രമാസക്തവും ക്രിമിനൽ സ്വഭാവമുള്ളതുമാണ് എന്ന് പോലീസ് വെളിപ്പെടുത്തി. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി വീഡിയോകള്‍ ഈ പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...