കൊച്ചി : സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് (Sex Video Chat) ഗ്രൂപ്പുകൾ ടെലിഗ്രാമിൽ (Telegram) സജീവമാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എറണാകുളത്തെ പ്രമുഖ സ്കൂളിലെ 14 വിദ്യാർഥിനികൾ ഈ ഗ്രൂപ്പിൽ ഉണ്ടെന്നും ഒരു പെൺകുട്ടിയുടെ അമ്മ ഇതിനെതിരെ പരാതി നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതി ജില്ലയ്ക്ക് പുറത്തുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ALSO READ ; Crime News: നാലുവയസുകാരിയ്ക്ക് നേരെ ലൈംഗിക പീഡനം, 14 വയസുകാരന്‍ അറസ്റ്റില്‍
പെൺകുട്ടികൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പ്രായമായവരെത്തി സെക്സ് ചാറ്റും നഗ്നത പ്രദർശനവും നടത്തും. പിന്നാലെ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്ക് വിനയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നുള്ള ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.
നേരത്തെ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് വലിയതോതിൽ കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരന്നു. ഒരാളൊഴികെ മറ്റാരും പരാതിയുമായി എത്താതെ വന്നപ്പോൾ സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റ് ഇല്ല എന്ന് പോലീസിന് അവസാനം പറയേണ്ടി വന്നു.
ALSO READ : Crime: രണ്ട് വര്‍ഷം മനസില്‍ കരുതിയ പക, എട്ടുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തി യുവാക്കള്‍
ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലീസ് വലഞ്ഞിരിക്കുകയാണ്. അത് കൃത്യമായി കണ്ടെത്തി തടയിടാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനത്തെ സൈബർ പോലീസ് വിഭാഗത്തിന് സാധിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും നിലനിൽക്കുന്നണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.