Crime News: കോമ്പസ് കൊണ്ട് 108 തവണ കുത്തി; നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദ്ധനം

Student Stabbed with Compass: മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും, മകൻ്റെ ശരീരത്തിൽ നിറയെ മുറിവുകളും പാടുകളുമുണ്ടെന്നും കുട്ടിയുടെ അച്ഛൻ  ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 05:36 PM IST
  • സംഭവത്തിൽ ശിശുക്ഷേമ സമിതി ഇടപെട്ടിട്ടുണ്ട്.
  • നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാൻ പറഞ്ഞു.
Crime News: കോമ്പസ് കൊണ്ട് 108 തവണ കുത്തി; നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദ്ധനം

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിക്ക് കോമ്പസുകൊണ്ട് സഹപാഠികളുടെ പീ‍ഡനം.  കുട്ടികൾ തമ്മിലുള്ള വഴക്കിനിടെ മൂന്ന് സഹപാഠികൾ ചേർന്ന് കുട്ടിയെ 108 തവണയാണ് ആക്രമിച്ചത്. എയ്‌റോഡ്രോം പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സ്വകാര്യ സ്കൂളിൽ നവംബർ 24നാണ് സംഭവം. 10 വയസ്സിന് താഴെയുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും. 

മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും, മകൻ്റെ ശരീരത്തിൽ നിറയെ മുറിവുകളും പാടുകളുമുണ്ടെന്നും കുട്ടിയുടെ അച്ഛൻ  ആരോപിച്ചു. എന്തുകൊണ്ടാണ് സഹപാഠികൾ മകനോട് ഇത്ര ക്രൂരമായി പെരുമാറിയതെന്ന് തനിക്കറിയില്ലെന്നും ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാൻ സ്കൂൾ മാനേജ്മെന്റ് നൽകാൻ തയ്യാറായില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. എയ്‌റോഡ്രോം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു.

ALSO READ: ചിക്കൻ ഫ്രൈ വാങ്ങാൻ പണം നൽകിയില്ല, ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്

സംഭവത്തിൽ ശിശുക്ഷേമ സമിതി ഇടപെട്ടിട്ടുണ്ട്. കേസിൽ പൊലീസിനോട് അന്വേഷണ റിപ്പോർട്ട് അധ്യക്ഷ പല്ലവി പോർവാൾ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News