Robbery : കുരുമുളക് മോഷണം; 15 ദിവസങ്ങൾകൊണ്ട് പ്രതികൾ പിടിയിൽ; അറസ്റ്റിലായത് കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥിരം മോഷ്ടാക്കൾ

ഒക്ടോബര്‍ 29 ന് പുലര്‍ച്ചെയാണ് കാഞ്ഞിരങ്ങാട്ടുള്ള ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയും തേറ്റമലയിലുള്ള അനാദിക്കടയും കുരിശുപള്ളിയുടെ ഭണ്ഡാരവും പൊളിച്ച് പ്രതികൾ മോഷണം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 07:47 PM IST
  • മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്
Robbery : കുരുമുളക് മോഷണം; 15 ദിവസങ്ങൾകൊണ്ട് പ്രതികൾ പിടിയിൽ; അറസ്റ്റിലായത് കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥിരം മോഷ്ടാക്കൾ

വയനാട് : തൊണ്ടര്‍നാട് പോലീസ് സ്റ്റേഷൻപരിധിയില്‍ കടകളില്‍ കയറി കുരുമുളക് മോഷണം നടത്തിയ മോഷ്ടാക്കളെ15 ദിവസം കൊണ്ട് പിടികൂടി പോലീസ്. ഒറ്റ ദിവസം കൊണ്ട് അഞ്ചിടങ്ങളിലായാണ് പ്രതികൾ മോഷണം നടത്തിയത്. രണ്ട് മാസത്തോളമായി കോഴിക്കോട് ജില്ലയിലെയും വയനാട് ജില്ലയിലെയും ജനങ്ങളില്‍ ഭീതിയുണ്ടാക്കിയ കള്ളന്മാരെയാണ് 15 ദിവസത്തിനുള്ളില്‍ തൊണ്ടര്‍നാട് പോലീസിന്റെ സമയോചിതമായ അന്വേഷണത്തില്‍ കണ്ടെത്തിയത്. വാണിമേല്‍ കൊടിയൂറ സ്വദേശികളായ കൊയിലോത്തുംകര വീട്ടില്‍ ഇസ്മയില്‍, ഉടുക്കോന്റവിട വീട്ടില്‍ മുഹമ്മദ് സുഹൈല്‍, പാറേമ്മല്‍വീട്ടില്‍ അജ്മല്‍  എന്നിവരെ കഴിഞ്ഞ ദിവസം വളയം പോലീസാണ് പ്രതികൾ പിടികൂടിയത്.

ഒക്ടോബര്‍ 29 ന് പുലര്‍ച്ചെയാണ് കാഞ്ഞിരങ്ങാട്ടുള്ള ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയും തേറ്റമലയിലുള്ള അനാദിക്കടയും കുരിശുപള്ളിയുടെ ഭണ്ഡാരവും പൊളിച്ച് പ്രതികൾ മോഷണം നടത്തിയത്. തുടര്‍ന്ന് കേസെടുത്ത തൊണ്ടര്‍നാട് പോലീസ് അന്വേഷണാരംഭത്തില്‍ തന്നെ കാഞ്ഞിരങ്ങാട്, തേറ്റമല എന്നിവിടങ്ങളിലെ കടയുടെ പൂട്ട് പൊട്ടിച്ച രീതി സമാനസ്വഭാവത്തിലുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. അന്നേദിവസത്തെ 150 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളിലെത്താന്‍ പോലീസിന് കഴിഞ്ഞത്.

ALSO READ : കുറ്റിപ്പുറത്ത് വാഹന പരിശോധന; 43 കിലോ കഞ്ചാവ് പിടികൂടി

മാനന്തവാടി ഡിവൈഎസ്പി പി എല്‍ ഷൈജുവിന്റേ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തൊണ്ടനാട് ഇന്‍സ്‌പെക്ടര്‍ ഷൈജു ഇബ്രാഹിം, എസ്.ഐമാരായ അജീഷ് കുമാര്‍, അബ്ദുല്‍ ഖാദര്‍, എ.എസ്.ഐ നൗഷാദ്, സി.പി.ഓമാരായാ ഹാരിസ്, മുസ്തഫ, ഷിന്റോ, ശ്രീനാഥ്, വിജയന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News