Thanoor Custodial Death: താനൂർ കസ്റ്റഡി മരണം: എസ്ഐ ഉൾപ്പടെ എട്ടു പോലീസുകാർക്ക് സസ്പെൻഷൻ

Crime News: മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.  ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Written by - Ajitha Kumari | Last Updated : Aug 3, 2023, 07:30 AM IST
  • താനൂർ കസ്റ്റഡി മരണത്തിൽ എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
  • അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി
  • അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്
Thanoor Custodial Death: താനൂർ കസ്റ്റഡി മരണം: എസ്ഐ ഉൾപ്പടെ എട്ടു പോലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ.  എസ്.ഐ കൃഷ്ണലാൽ കോൺസ്റ്റബിൾമാരായ മനോജ് കെ, ആശിഷ് സ്റ്റീഫൻ, ശ്രീകുമാർ, ജിനേഷ്, വിപിൻ, അഭിമന്യൂ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി.  അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Also Read: Crime News: കടയിലെത്തുന്ന പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവ്; കടക്കാരൻ അറസ്റ്റിൽ!

മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.  ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി ജിഫ്രിക്കൊപ്പം മറ്റു നാലു പേരെയും കൂടി കഴിഞ്ഞ ദിവസം പുലർച്ചെയാണ് താനൂരിൽ നിന്നും പോലീസ് പിടികൂടിയത്.  ശേഷം ലോക്കപ്പിൽ വച്ച് പുലർച്ചെ ശാരീരിക പ്രശ്‍നങ്ങൾ ഉണ്ടായെന്ന് കൂടെയുള്ളവർ അറിയിച്ചതിനെ തുടർന്ന് പുലർച്ചെ നാലരയോടെ ജിഫ്രിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്നാണ് പോലീസ് പറയുന്നത്.

Also Read: Jupiter Favorite Zodiac Sign: ഈ രാശിക്കാർക്ക് ഇപ്പോഴും ഉണ്ടാകും വ്യാഴത്തിന്റെ കൃപ, ലഭിക്കും വൻ നേട്ടങ്ങൾ

എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകളാണ് കണ്ടെത്തിയിരുന്നത്. മുതുകിലും കാലിന്റെ പിന്‍ഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മര്‍ദനമേറ്റതിനെ തുടർന്ന് ഉണ്ടായ പാടുകളാണോയെന്നതിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്. ഇതിനെ തുടർന്ന് അന്വേഷണ സംഘം രാസപരിശോധനാഫലം ഉൾപ്പടെയുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. താമിർ ജിഫ്രിയുടെ ആമാശയത്തില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും. ഇത് എംഡിഎംഎയാണോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News