Vizhinjam Murder case: യുവാവിന്റെ തല ബോംബ് വെച്ച് തകർത്ത് സംഭവം; നാടിനെ ഞെട്ടിച്ച കൊലപാതകത്തിന് വർഷങ്ങൾക്കുശേഷം വിധി

വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ എഡ്വിനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അതിനുപുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 08:30 AM IST
  • വിഴിഞ്ഞം തീരത്തെ ആകെ ഞെട്ടിച്ച സംഭവം 2013 ഏപ്രിൽ നാലിന് അർദ്ധരാത്രി 2 മണിക്കാണ് സംഭവിക്കുന്നത്.
  • എഡ്വിന്റെ സഹോദരനായ ആൽബിയെ ഈ കൊലപാതകം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Vizhinjam Murder case: യുവാവിന്റെ തല ബോംബ് വെച്ച് തകർത്ത് സംഭവം; നാടിനെ ഞെട്ടിച്ച കൊലപാതകത്തിന് വർഷങ്ങൾക്കുശേഷം വിധി

തിരുവനന്തപുരം: യുവാവിന്റെ തല ബോംബ് വെച്ച് തകർത്ത സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം വിധി. 2013 ഏപ്രിൽ 4നാണ് സംഭവം നടന്നത്. മത്സ്യ ഷെഡ്ഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ തലയിൽ ബോംബ് വെച്ച് തകർക്കുകയായിരുന്നു. കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ എഡ്വിനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

അതിനുപുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചിട്ടില്ലെങ്കിൽ മൂന്നുവർഷം കഠിനതടവും അനുഭവിക്കണം. ഇതുകൂടാതെ എക്സ്പ്ലോസീവ് പ്രകാരവും ശിക്ഷ വിധിച്ചിട്ടുണ്ട്. വിഴിഞ്ഞം തീരത്തെ ആകെ ഞെട്ടിച്ച സംഭവം 2013 ഏപ്രിൽ നാലിന് അർദ്ധരാത്രി 2 മണിക്കാണ് സംഭവിക്കുന്നത്. എഡ്വിന്റെ സഹോദരനായ ആൽബിയെ ഈ കൊലപാതകം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ആൽബി.

ALSO READ:  ടി ടി ഇ യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി: സംഭവം തൃശൂരിൽ

ഈ പ്രണയബന്ധത്തിന്റെ പേരിൽ യുവതിയുടെ സഹോദരനായ ഷൈജുവും സുഹൃത്തുക്കളും ചേർന്ന് തന്റെ സഹോദരനെ വകവരുത്തി എന്നാണ് എഡ്വിൻ ചിന്തിച്ചിരുന്നത്. ഇതിന്റെ പ്രതികാരമായാണ് വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്ററിന് സമീപത്തെ ഷെഡ്ഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഷൈജുവിനെ എഡ്വിൻ ബോംബ് വെച്ച് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ‌എഡ്വിനെ സമീപത്തെ മത്സ്യത്തൊഴിലാളികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ്  അന്നത്തെ വിഴിഞ്ഞം എസ്ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News