Sexual assault on television anchor: ടെലിവിഷൻ അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു; ക്ഷേത്രത്തിലെ പൂജാരിക്കെതിരെ കേസ്

വിരുഗം പാക്കം വനിതാ പൊലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ് കേസെടുത്തു. 

Written by - Zee Malayalam News Desk | Last Updated : May 17, 2024, 02:32 PM IST
  • പ്രമുഖ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്.
  • ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച കാര്യങ്ങളെല്ലാം കാര്‍ത്തിക് യുവതിക്ക് വാട്‌സാപ്പില്‍ അയച്ചു നൽകുമായിരുന്നു.
Sexual assault on television anchor: ടെലിവിഷൻ അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു; ക്ഷേത്രത്തിലെ പൂജാരിക്കെതിരെ കേസ്

ചെന്നൈ:  ടെലിവിഷൻ അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനലിൽ അവകതാരകായായി ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് ലൈം​ഗികാതിക്രമം ഉണ്ടായത്. വിരുഗം പാക്കം വനിതാ പൊലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ് കേസെടുത്തു. 

പ്രമുഖ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. ഇവിടെ വെച്ചാണ് ഇരുവരും തമ്മിൽ സൗ​ഹൃദത്തിലാകുന്നത്. ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച കാര്യങ്ങളെല്ലാം കാര്‍ത്തിക് യുവതിക്ക് വാട്‌സാപ്പില്‍ അയച്ചു നൽകുമായിരുന്നു. 

ALSO READ: ചോദിച്ച പണം നൽകിയില്ല! യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

ഒരിക്കൽ ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയ യുവതി തിരിച്ചു പോകുമ്പോൾ വീട്ടില്‍ വിടാമെന്നു പറഞ്ഞ് കാര്‍ത്തിക് യുവതിയെ  തന്റെ കാറില്‍ കയറ്റി. ‌തുടർന്ന് തീർത്ഥം നൽകി ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയില്‍വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയ തന്നെ, പിന്നീട് കാർത്തിക്ക് ലൈംഗിക തൊഴിലാളിയാക്കി മാറ്റാൻ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News