ISRO വാഹനം തടഞ്ഞ സംഭവത്തിൽ 50 പേർക്കെതിരെ കേസെടുത്ത് പോലീസ്

ലോക്ഡൗൺ ലംഘനം, അന്യായമായി സംഘം ചേരൽ, മാർഗ്ഗതടസ്സം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 03:59 PM IST
  • കണ്ടാലറിയാവുന്ന 50 പേർക്കെതിരെ തുമ്പ പോലീസാണ് കേസെടുത്തിരിക്കുന്നത്.
  • വീഡിയോയിൽനിന്നും ഫോട്ടോകളിൽനിന്നും ആളുകളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു.
  • VSSC യിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനമാണ് ഇന്നലെ പ്രദേശവാസികൾ വേളി പാലത്തിന് സമീപം തടഞ്ഞത്.
ISRO വാഹനം തടഞ്ഞ സംഭവത്തിൽ 50 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ (ISRO) വാഹനം നോക്കുകൂലിക്ക് വേണ്ടി തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ തുമ്പ പോലീസ് (Thumba Police) കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. 

ലോക്ഡൗൺ ലംഘനം (Lockdown Violation), ഔദ്യോഗിക വാഹനം തടയൽ, അന്യായമായി സംഘം ചേരൽ, മാർഗ്ഗതടസ്സം സൃഷ്ടിക്കൽ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് (Police) ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോയിൽനിന്നും ഫോട്ടോകളിൽനിന്നും ആളുകളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Also Read: VSSC Trivandrum: ഉപകരണവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു; സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

VSSC യിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനമാണ് ഇന്നലെ പ്രദേശവാസികൾ വേളി പാലത്തിന് സമീപം തടഞ്ഞത്. ഉപകരണത്തിന്‍റെ കയ്യറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സ്ഥലത്ത് സംഘടിച്ചത്.

Also Read: Citu Trivandrum: ഐ.എസ്.ആർ.ഒ പ്രശ്നത്തിൽ മാധ്യമങ്ങൾ പഴി ചാരുന്നതായി സി.ഐ.ടി.യു

വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. എന്നാൽ പൂർണമായും യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിനാൽ തൊഴിലാളികൾക്ക് കൂലി നൽകാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.

Also Read: ISRO വാഹനം നോക്കുകൂലിക്ക് വേണ്ടി INTUC പ്രവർത്തകർ തടഞ്ഞെങ്കിൽ അവർക്കെതിരെ കർശനമായ നടപടിയെടുക്കും INTUC ജില്ല പ്രസിഡന്റ്

നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ട്രൈസോണിക് വിൻഡ് ടണൽ സ്ഥാപിക്കാനുള്ള യന്ത്രഭാഗങ്ങളായിരുന്നു ലോറിയിൽ. സ്പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് വിൻഡ് ടണൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News