Thrissur : ടിക്ടോക് താരം അമ്പിളിയെ (Tiktok Fame Ambili) പ്രായപൂർത്തിയാകത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ (Rape Case) പിടികൂടിയതിന്റെ പിന്നിൽ പൊലീസിന്റെ കുറ്റാന്വേഷണ കഥ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തൃശ്ശൂരിലെ (Thrissur) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ആഴ്ചകൾക്ക് മുമ്പ് പെൺക്കുട്ടിയുടെ മാതാപിതാക്കൾ അമ്പിളി എന്ന് വിഘ്നേഷ് കൃഷ്ണയ്ക്കെതിരെ മകളെ പീഡിപ്പിച്ചു എന്ന് പൊലീസിൽ പരാതി നൽകിയത്. അതിനെ തുടർന്ന് അമ്പിളി ഒളിവിൽ പോകുകയായിരുന്നു. താരം വിദേശത്ത് കടക്കാൻ ശ്രമിക്കുന്നു എന്ന് പൊലീസ് അറഞ്ഞതോടെ തന്ത്രപൂർവം കെണി ഒരുക്കി പിടികൂടുകയായിരുന്നു പൊലീസ്.
തൃശ്ശൂരിൽ തന്നെയുള്ള തിരൂരിലെ ബന്ധുവീട്ടിൽ ഒളുവിലായിരുന്ന അമ്പിളി വിദേശത്ത് കടക്കുന്നതിന് പാസ്പോർട്ടിനായി അപേക്ഷിക്കുകയും ചെയ്തു. ഇതറിഞ്ഞ പൊലീസ് വിഘ്നേഷിന്റെ പേരിൽ പാസ്പോർട്ട് വന്നിട്ടുണ്ടെന്ന് പോസ്റ്റ് ഓഫീസ് മുഖാന്തരം അമ്പിളിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിയക്കാൻ കഴിഞ്ഞ ദിവസം പിതാവ് രാത്രി 12 മണിക്ക് തിരൂരിലേക്ക് ബൈക്കിൽ തിരിച്ചു. ഇത് നിരീക്ഷിച്ച പൊലീസ് പിന്തുടർന്നെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് അമ്പിളി വെള്ളിക്കുള്ളര സ്വദേശിനി പെൺക്കുട്ടിയുമായി പരിചയത്തിലാകുന്നത്. 17-കാരിയുമായി സോഷ്യൽ മീഡിയയിലുടെ സൗഹൃദത്തിലായതിന് ശേഷം ആഴ്ചകൾക്ക് മുമ്പ് അമ്പിളി പെൺക്കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
യുട്യൂബർ അർജ്യുവിന്റെ റോസ്റ്റിങ് വീഡിയോയിലൂടെയാണ് അമ്പിളി എന്ന വിഘ്നേഷ് ടിക്ടോക് താരങ്ങൾക്കിടയിൽ പ്രമുഖനാകുന്നത്. പോക്സോ കേസുകൾ കൂടാതെ തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കേസുകളാണ് അമ്പിളിക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...