വക്കീലൻമാരെ തല്ലിയ ട്രെയിനി എസ്ഐക്ക് സസ്പെൻഷൻ

 മറ്റൊരു അഭിഭാഷകനായ ശ്രീകാന്തിന് നേരെയും ഇതേ എസ്.ഐ ആക്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇതോടെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വലിയ പ്രതിഷേധം ഉയർത്തി

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 07:00 PM IST
  • ഇയാൾക്കെതിരെ ആവശ്യമായ അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിച്ചുവെന്നും ഡിജിപി സമിതിയെ അറിയിച്ചു
  • സബ് ഇൻസ്പെക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുവ അഭിഭാഷകർ നേരത്തെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പ്രമേയം അവതരിപ്പിച്ചിരുന്നു
  • ഭക്ഷണം കഴിക്കാനായി രാത്രി പുറത്തിറങ്ങിയ അഭിഭാഷകർക്കായിരുന്നു മർദ്ദനം
വക്കീലൻമാരെ തല്ലിയ ട്രെയിനി എസ്ഐക്ക്  സസ്പെൻഷൻ

കൊച്ചി:  ഭക്ഷണം കഴിക്കാനായി രാത്രി പുറത്തിറങ്ങിയ അഭിഭാഷകരെ മർദ്ദിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. എറണാകുളത്ത്  നോർത്ത്  സ്റ്റേഷനിലെ ട്രെയിനി സബ് ഇൻസ്പെക്ടർ കെ സൈജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ജൂലൈ പതിമൂന്നിനാണ് ഹൈക്കോടതി അഭിഭാഷകനായ സി വി ശ്രീനാഥിനെ എസ് ഐ മർദ്ദിച്ചത്.ഇദ്ദേഹം സുഹൃത്തിനൊപ്പമുള്ള സമയത്തായിരുന്നു സംഭവം. 

കൂടാതെ മറ്റൊരു അഭിഭാഷകനായ ശ്രീകാന്തിന് നേരെയും ഇതേ എസ്.ഐ ആക്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇതോടെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വലിയ പ്രതിഷേധം ഉയർത്തി.തുടർന്ന് ട്രെയിനി സബ് ഇൻസ്പെക്ടർ ആയ സൈജുവിനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തുവെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി എ ഷാജി സമിതിയെ അറിയിച്ചു

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ഇയാൾക്കെതിരെ ആവശ്യമായ അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിച്ചുവെന്നും ഡിജിപി സമിതിയെ അറിയിച്ചു.അഭിഭാഷകരെ മർദ്ദിച്ച സബ് ഇൻസ്പെക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് യുവ അഭിഭാഷകർ നേരത്തെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 

കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കാപ്പിൽ സ്വദേശികളായ അഭിതാബ് ചന്ദ്രൻ (38), വിജിത്ത്  (35) എന്നിവരാണ് കസ്റ്റഡിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ അമ്പാടിയാണ് കൊല്ലപ്പെട്ടത്.

കഴുത്തിൽ കുത്തേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്തിൽ ഹർത്താലിനും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News