ആരാണ് ആ കുഞ്ഞിൻറെ മാതാപിതാക്കൾ? അന്വേഷണം തുടരുന്നു

യഥാർത്ഥ മാതാപിതാക്കൾക്കായുള്ള അന്വേഷണം തുടരുകയാണ്.  ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 01:25 PM IST
  • യഥാർത്ഥ മാതാപിതാക്കൾക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്
  • ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തി
  • കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയ
ആരാണ് ആ കുഞ്ഞിൻറെ മാതാപിതാക്കൾ? അന്വേഷണം തുടരുന്നു

തിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് ബാലാവകാശ കമ്മീഷൻ. എല്ലാ വശങ്ങളും പരിശോധിക്കാൻ പോലീസിന് നിർദ്ദേശം നൽകി. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ്‌കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ തുടർനടപടികൾ ചർച്ചചെയ്യാനാണ് ബാലാവകാശകമ്മീഷൻ അടിയന്തരയോഗം വിളിച്ചത്. CWC പ്രതിനിധികളും , ശിശുക്ഷേമ സമിതി പ്രതിനിധികളും , പോലീസും യോഗത്തിൽ പങ്കെടുത്തു.. ഗൗരവമുള്ള സംഭവമായതിനാലാണ് അടിയന്തര യോഗം വിളിച്ചത് , കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ. ഇടനിലക്കാരുണ്ടായിരുന്നോ എന്നും പരിശോധിക്കും.

യഥാർത്ഥ മാതാപിതാക്കൾക്കായുള്ള അന്വേഷണം തുടരുകയാണ്.  ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തിയിരുന്നു... ഫോൺ ഉപയോഗിച്ചതിന്റെ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്..  അതേസമയം കുഞ്ഞിനെ വാങ്ങിയ യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും  യുവതിയുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ കർശന നടപടി സ്വീകരിക്കും.

കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ വിറ്റുവെന്ന വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. തുടർന്ന് കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കുകയും തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News