Crime News: പട്ടാപ്പകൽ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു; സംഭവം തിരുവന്തപുരത്ത്

Crime News: ബാലരാമപുരം രാമപുരത്തു വച്ച്  കോഴോട് ശക്തി വിലാസം ബംഗ്ലാവിൽ സജിലകുമാരിയുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നത്.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 11:03 AM IST
  • പട്ടാപ്പകൽ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്ന്
  • സംഭവം നടന്നത് തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ്
Crime News: പട്ടാപ്പകൽ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു; സംഭവം തിരുവന്തപുരത്ത്

തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്.  സംഭവം നടന്നത് തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ്. 

Also Read: തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീട്ടമ്മയുടെ മാല കവര്‍ന്ന് കടന്നു കളഞ്ഞത്. ബാലരാമപുരം രാമപുരത്തു വച്ച്  കോഴോട് ശക്തി വിലാസം ബംഗ്ലാവിൽ സജിലകുമാരിയുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നത്.  ‌ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു കളഞ്ഞുവെന്ന് പോലീസ് പറഞ്ഞു. 

Also Read: ബുദ്ധപൂർണിമയിൽ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് വെച്ച് പൾസർ ബൈക്കിൽ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News