Crime News: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

Crime News: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ. കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും പ്രതികളെ പിന്തുടര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 08:09 AM IST
  • ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
  • കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും പ്രതികളെ പിന്തുടര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്
  • കൊടുങ്ങല്ലൂർ സ്വദേശി അരുൺ, വെമ്പല്ലൂർ കാരേപ്പറമ്പിൽ ആദർശ് എന്നിവരെയാണ് സംഘം പിടികൂടിയത്
Crime News: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ. കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും പ്രതികളെ പിന്തുടര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഈ അറസ്റ്റ് നടന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് ഇക്കാര്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചത് അതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനയിൽ ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു.

Also Read: ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു, 4 ജവാന്മാർക്ക് പരിക്ക്

 

കൊടുങ്ങല്ലൂർ സ്വദേശി അരുൺ, വെമ്പല്ലൂർ കാരേപ്പറമ്പിൽ ആദർശ് എന്നിവരെയാണ് സംഘം പിടികൂടിയത്. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബ്രിജുകുമാർ, എസ്.ഐമാരായ കെഎസ് സൂരജ്, ആനന്ദ് കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്ഐ പിസി സുനിൽ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.  

വാഹനപരിശോധന നടത്തുന്നതിനിടെ നിർത്താതെ പോകാൻ ശ്രമിച്ച ഹിമാലയൻ ബുള്ളറ്റ് ബൈക്കിനെ തടയാൻ പോലീസ് ജീപ്പ് കുറുകെ തടഞ്ഞിട്ടുവെങ്കിലും പൊലീസുകാരെ ഇടിച്ചു വീഴ്ത്തികൊണ്ട് പ്രതികൾ രക്ഷപ്പെടാൻ തുടങ്ങുകയായിരുന്നു. ശേഷം പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read: തൃശൂരിൽ അപകടത്തിൽ പെട്ട കാറിൽ ആയുധം കണ്ടെത്തിയ സംഭവത്തിൽ സംഘമെത്തിയത് ക്വട്ടേഷന്

പ്രതികൾ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനക്കായിട്ട് എറണാകുളത്തെക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിൽ പിടിയിലായ ആദർശ് കാക്കനാട് മുറിയെടുത്ത് താമസിച്ചുകൊണ്ട്  ആലപ്പുഴ എസ്എൻ കോളേജിൽ ബിരുദ പഠനം നടത്തുകയാണ്. ഇയാൾ കോളേജിലും താമസ സ്ഥലത്തും മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തിവന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. 

കഞ്ചാവ് വെട്ടിയെടുത്ത് ഉണക്കിയശേഷം വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ  ഇപ്പോൾ യുവാക്കള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു.  യുവാക്കളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണം ഇത് നമുക്ക് ആരും അറിയാതെ ഉപയോഗിക്കാൻ കഴിയും എന്നതാണെന്ന് പോലീസ് സൂചിപ്പിച്ചു.

Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  മാത്രമല്ല ഈ ഹാഷിഷ് ഓയിലിൻറെ ഉറവിടത്തെപറ്റിയും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണ സംഘം തിരയുന്നുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News