കുന്നംകുളത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഒരാളെയും കൂടി പിടികൂടാനുണ്ട് 

Written by - Zee Malayalam News Desk | Last Updated : May 7, 2023, 08:23 PM IST
  • കുറുക്കൻപാറ സ്വദേശി സുധിപ്, കീഴൂർ സ്വദേശി സുഹൈൽ എന്നിവരെയാണ് അറസ്റ്റിലായത്.
  • 2022 ലാണ് കേസിനാസ്പദമായ സംഭവം.
  • ആർത്താറ്റ് സ്വദേശി അതീപിനെയാണ് സുഹൃത്തുക്കളുമൊത്ത് ബൈക്കിൽ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്.
കുന്നംകുളത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

തൃശൂർ : കുന്നംകുളത്ത് വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുക്കൻപാറ സ്വദേശി സുധിപ്, കീഴൂർ സ്വദേശി സുഹൈൽ എന്നിവരെയാണ് അറസ്റ്റിലായത്. 2022 ലാണ് കേസിനാസ്പദമായ  സംഭവം.

ആർത്താറ്റ് സ്വദേശി അതീപിനെയാണ് സുഹൃത്തുക്കളുമൊത്ത്  ബൈക്കിൽ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്.  പരിക്കേറ്റ യുവാവ് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നുപേരടങ്ങുന്ന സംഘമാണ് ബൈക്കിലെത്തി ആക്രമിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞിരുന്നു.

ALSO READ : Crime News: പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവെ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

കുറുക്കൻപാറ സ്വദേശി സുധിപ്, കീഴൂർ സ്വദേശി സുഹൈൽ എന്നിവരെയാണ് അറസ്റ്റിലായത് സംഭവത്തിൽ ഒരാളെയും കൂടി പിടികൂടാനുണ്ട്.  ലഹരി വില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന്  അതീപ് പോലീസിനോട് പറഞ്ഞു. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ ഇഖ്ബാൽ, ഗിരീഷൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

നേരത്തെ തൃശൂർ പുതുക്കാട് മാരക മയക്കുമരുന്നുമായി നാല് പേർ പോലീസിന്റെ പിടിയിലായി. രണ്ട് വ്യത്യസ്ത ഇടങ്ങളിൽ പോലീസ് നടത്തിയ പരിശോധനകളിൽ 54 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ആമ്പല്ലൂർ വടക്കുമുറിയിലെ വർക്ക് ഷോപ്പിൽ നിന്നും 46 ഗ്രാം എംഡിഎംഎയുമായി കല്ലൂർ സ്വദേശി റോയ്, ഞള്ളൂർ സ്വദേശി അതുൽ എന്നിവർ പിടിയിലായി. പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം MDMA യുമായി വല്ലച്ചിറ സ്വദേശികളായ രാഹുൽ, പ്രണവ് എന്നിവരേയും പോലീസ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News