Ganja Raid Palakkad: ട്രെയിനുകളിൽ കണ്ടെത്തുന്ന ആളൊഴിഞ്ഞ ബാഗുകൾ; വ്യാഴാഴ്ചയും പൊക്കി അഞ്ചര കിലോ

Ganja Seized in Palakkad Railway Station : സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 09:50 AM IST
  • സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
  • ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു
  • രണ്ടര ലക്ഷത്തിലധികം രൂപ വില വരുന്ന 5.5 കിലോ ഗ്രാം കഞ്ചാവാണ് വ്യാഴാഴ്ച പിടികൂടിയത്
Ganja Raid Palakkad: ട്രെയിനുകളിൽ കണ്ടെത്തുന്ന ആളൊഴിഞ്ഞ ബാഗുകൾ; വ്യാഴാഴ്ചയും പൊക്കി അഞ്ചര കിലോ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.5 കിലോ കഞ്ചാവാണ് പിടികൂടിയത്.  മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ ന്യൂ ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലെ  ലഗ്ഗേജ് റാക്കിൽ കിടന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ആരും അവകാശം ഉന്നയിക്കാതെ കിടന്ന ബാഗിൽ നിന്നും വിപണിയിൽ രണ്ടര ലക്ഷത്തിലധികം രൂപ വില വരുന്ന 5.5 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു. പൊതു തിരഞ്ഞെടുപ്പും ഉത്സവകാലവും പരിഗണിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ആളൊഴിഞ്ഞ ബാഗുകൾ

പാലക്കാട് റെയിവേ സ്റ്റേഷനിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി ഇത്തരത്തിൽ ആളൊഴിഞ്ഞ ബാഗുകൾ കണ്ടെത്തുന്നത് കുറച്ച് കാലമായി സ്ഥിരം സംഭവമാണ്. മിക്കവാറും കഞ്ചാവുമായി സഞ്ചരിക്കുന്ന കാരിയർമാരാണ് പരിശോധന ഉണ്ടെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ കഞ്ചാവ് അടങ്ങുന്ന ബാഗ് ഉപേക്ഷിച്ച് മുങ്ങുന്നത്. അതേസമയം ആളൊഴിഞ്ഞ സമയങ്ങളിൽ കഞ്ചാവ് ബാഗിൽ ഉപേക്ഷിക്കുകയും നിർദ്ദിഷ സ്റ്റേഷനുകളിലെത്തുമ്പോൾ അടുത്ത കാരിയർമാർ ബാഗുമായി കടക്കുന്നതും ഇവരുടെ രീതിയാണോ എന്ന് എക്സൈസ് സംശയിക്കുന്നുണ്ട്.

ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം  ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്‌ടർമാരായാ ദീപക്.എ.പി, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ട‌ർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായാ എൻംഅശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി, എക്സൈസ് പ്രവെൻ്റീവ് ഓഫീസർമാരായ എം.സുരേഷ് കുമാർ, എ.കെ.അരുൺകുമാർ, മഹേഷ്.ടി.കെ എന്നിവരാണുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News