Mysuru gang rape: വൈകിട്ട് 6.30 ശേഷം വിദ്യാർഥിനികൾ പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ സർവ്വകലാശാല

ആൺകുട്ടികൾക്കായി യാതൊരുവിധ നി‍ർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാ‍ർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2021, 03:56 PM IST
  • വിവാദ സർക്കുലറുമായി മൈസൂരു സർവ്വകലാശാല.
  • വൈകിട്ട് 6.30ക്ക് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന് നിർദേശം.
  • പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ആണ് ഇതെന്ന് സർവ്വകലാശാല.
  • മൈസൂരു പീഡനകേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Mysuru gang rape:  വൈകിട്ട് 6.30 ശേഷം വിദ്യാർഥിനികൾ പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ സർവ്വകലാശാല

ബെം​ഗളൂരു: മൈസൂരുവിൽ എംബിഎ വിദ്യാര്‍ഥിനി (MBA Student) ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ വിദ്യാ‍ർഥിനികൾക്കായി കർശന നി‍ർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസുരു സര്‍വ്വകലാശാല (Mysore University). വൈകിട്ട് 6.30ന് ശേഷം വിദ്യാർഥിനികൾ (Women students) പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സർവ്വകലാശാല അധികൃതർ നൽകിയിരിക്കുന്നത്.  പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് (Safety of Women) ഇതിനായി സർവ്വകലാശാല നിരത്തുന്ന കാരണം. 

250 ഏക്കറിലുള്ള കുക്കരഹള്ളി തടാകത്തിന്റെ പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. യൂണിവേഴ്സിറ്റി രജിസ്റ്റാ‍റാണ് ഓ‍ർഡർ ഇറക്കിയിരിക്കുന്നത്. അതേസമയം ആൺകുട്ടികൾക്കായി യാതൊരുവിധ നി‍ർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. സെക്യൂരിറ്റീ ജീവനക്കാർ വൈകിട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സ‍ർക്കുലറിൽ പറയുന്നു. 

Also Read: Mysuru Gang Rape : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

സർക്കുലർ വിവാദമായതോടെ പ്രതികരണവുമായി സർവകലാശാല രംഗത്തുവന്നു. "ആളൊഴിഞ്ഞ പ്രദേശങ്ങളിലെ ഈ കാമ്പസുകളിലെ വിദ്യാർഥിനികളുടെ സുരക്ഷയിൽ പോലീസിൻ്റെ ഭാഗത്ത് നിന്നും ആശങ്കയും ആകുലതും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സർക്കുലർ പുറത്തിറക്കാൻ തീരുമാനിച്ചത്. ജനവാസമില്ലാത്ത ഈ പ്രദേശങ്ങളിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് പോകരുതെന്നാണ് ഉദ്ദേശിച്ചത്" - എന്ന് കോളേജ് വൈസ് ചാൻസലർ വ്യക്തമാക്കി. 

പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം നടന്ന ഒറ്റപ്പെട്ട പ്രദേശത്തേക്ക് ആ സമയത്തു പോകാന്‍ പാടില്ലായിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. വൈകിട്ട് 7.30നാണ് അവര്‍ ഒറ്റപ്പെട്ട സ്ഥലത്തേക്കു പോയത്. അതു പാടില്ലായിരുന്നു. പക്ഷേ നമുക്ക് ആരെയും തടയാനാവില്ല. സാധാരണ ആരും ആ സമയത്ത് ഒറ്റപ്പെട്ട സ്ഥലത്തേക്കു പോകാറില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന പരാമര്‍ശവും ആഭ്യന്തരമന്ത്രി നടത്തി. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് വിവാദപരാമര്‍ശം പിന്നീട് പിന്‍വലിച്ചു. 

Also Read: Mysuru പീഡനം; പ്രതികളെ Hyderabad മാതൃകയിൽ വെടിവച്ചു കൊല്ലണം: കുമാരസ്വാമി

അതേസമയം കൂട്ടബലാത്സംഗക്കേസിൽ അഞ്ച് പേര്‍ അറസ്റ്റിലായതായി കർണാടക പൊലീസ് അറിയിച്ചു. തിരുപ്പതി സ്വദേശികളായ അഞ്ച്‌ പേരെയാണ് അറസ്റ്റ് ചെയ്‌തത്‌. മലയാളികളായ  വിദ്യാർഥികളെയടക്കം സംശയം ഉണ്ടായിരുന്ന കേസിൽ പഴക്കച്ചവടക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംശയം ഉണ്ടായിരുന്ന മലയാളി വിദ്യാർഥികളെയടക്കം 35 പേരെ കേസിൽ ചോദ്യം ചെയ്തിരുന്നു.  അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് (Chamundi Hills) കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം (Gang Rape) ചെയ്തത്. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയതിന് ശേഷമാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള (ICU) പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News