ഇൻഡോർ: മാർക്ക് ഷീറ്റ് ലഭിക്കാൻ വൈകിയതിൽ പ്രകോപിതനായി, ഇൻഡോറിലെ സ്വകാര്യ കോളേജിലെ പൂർവ വിദ്യാർഥി പ്രിൻസിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. തിങ്കളാഴ്ചയാണ് സംഭവം. അശുതോഷ് ശ്രീവാസ്തവ എന്ന മുൻ വിദ്യാർഥി തന്റെ മാർക്ക് ഷീറ്റ് ലഭിക്കാൻ വൈകിയതിൽ പ്രകോപിതനായി പ്രിൻസിപ്പാളിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ വിമുക്ത ശർമ (54) 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് സൂപ്രണ്ട് ഭഗവത് സിംഗ് വിർഡെ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ ഉജ്ജയിനിൽ താമസിക്കുന്ന 24 കാരനായ അശുതോഷ് ശ്രീവാസ്തവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾക്ക് കൈകളിലും നെഞ്ചിലും പൊള്ളലേറ്റിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രിൻസിപ്പാളിന്റെ ആരോഗ്യനില ഗുരുതരമാണ്. മൊഴി നൽകാൻ സാധിക്കുന്ന അവസ്ഥയിലല്ല. സംഭവത്തിൽ പ്രതിയുടെ കൈയിലും പൊള്ളലേറ്റിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. താൻ ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷകൾ എഴുതിയിട്ടുണ്ടെന്നും 2022 ജൂലൈയിലാണ് ഫലം വന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാർക്ക് ഷീറ്റ് ലഭിച്ചില്ല. നേരത്തെയും പ്രിൻസിപ്പാളിനെ അശുതോഷ് ശ്രീവാസ്തവ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അവർ പോലീസിൽ പരാതിപ്പെട്ടിരുന്നതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കോളേജ് പ്രൊഫസറെ ആക്രമിച്ച കേസിൽ അശുതോഷ് ശ്രീവാസ്തവ നേരത്തെ അറസ്റ്റിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.