മലപ്പുറം: ചാഞ്ഞുകിടന്ന തെങ്ങില്‍ കയറി ചിറയിലേക്ക് ചാടാൻ ശ്രമിച്ച യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലപ്പുറം കാളികാവ് പുഴയിലേക്ക് ചാടാന്‍ തെങ്ങിൽ കയറിയ നാല് യുവാക്കളാണ് അത്ഭുതകരമായി രക്ഷപ്പെട്ട്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിൽ ഞായറാഴ്ച കുളിക്കാനെത്തിയ വൈകിട്ട് കരുളായി സ്വദേശികളായ യുവാക്കളാണ് തെങ്ങിൽ കയറി ചാടാൻ ശ്രമിച്ചത്.
പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറി ചാടാനായിരുന്നു ശ്രമം. ഇവർ നാല് പേരും തെങ്ങിൽ കയറി ചാടാൻ ഒരുങ്ങുന്നതിനിടെ തെങ്ങ് കടപുഴകി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തെങ്ങ് ആദ്യം വെള്ളത്തിലേക്ക് പതിച്ചു. ഇതിന് പിന്നാലെ യുവാക്കളും വെള്ളത്തിലേക്ക് വീണു. യുവാക്കൾ വെള്ളത്തിലേക്ക് വീണതും തെങ്ങ് ഇവരുടെ മേലേക്ക് വീഴാത്തതും ഭാഗ്യമായി.
തെങ്ങ് വീഴവേ മുകളിലേക്ക് തെറിച്ചതിന് ശേഷമാണ് യുവാക്കൾ വെള്ളത്തിലേക്ക് വീണത്. ഇതിന് മുൻപേ തെങ്ങ് വെള്ളത്തിൽ പതിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. മഴക്കാലം തുടങ്ങിയതോടെ ദിവസവും ഒട്ടേറെ പേരാണ് കെട്ടുങ്ങൽ ചിറയിൽ കുളിക്കാനും വെള്ളചാട്ടം കാണാനും എത്തുന്നത്.
തെങ്ങിന് മുകളിൽ നിന്നും താഴെ ചിറയിലെ വെള്ളത്തിലേക്ക് ചാടി സാഹസികത കാണിക്കുന്ന നിരവധി വിഡിയോകൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ അഭ്യാസ പ്രകടനത്തിനൊരുങ്ങവേയാണ് തെങ്ങ് കടപുഴകി വീണത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...