Wife-swapping case | ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോ​ഗിച്ചു, ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ നിർബന്ധിച്ചു; പരാതി നൽകിയത് സഹികെട്ടെന്നും യുവതി

പങ്കാളികളെ കൈമാറുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 04:17 PM IST
  • ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും യുവതി പറയുന്നു
  • ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു
  • അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു
  • ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പോലീസിനോട് വ്യക്തമാക്കി
Wife-swapping case | ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോ​ഗിച്ചു, ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ നിർബന്ധിച്ചു; പരാതി നൽകിയത് സഹികെട്ടെന്നും യുവതി

കോട്ടയം: പങ്കാളികളെ കൈമാറുന്ന റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. പങ്കാളികളെ കൈമാറുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പോലീസിനോട് വ്യക്തമാക്കി.

ALSO READ: Wife Swapping| എന്താണ് വൈഫ് സ്വാപ്പിങ്ങ്? പങ്കാളികളെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ- പിന്നിൽ ഇങ്ങിനെയും ചിലത്

ഒൻപത് പേർ ചേർന്നാണ് പരാതി നൽകിയ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്.

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പോലീസിന്റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പങ്കാളികളെ കൈമാറിയിരുന്നത്.

ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. വലിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ടെന്നും പോലീസ് പറഞ്ഞു. 25 ഓളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News