തിരുവനന്തപുരം: കൂടത്തായി കേസിൽ വമ്പൻ ട്വിസ്റ്റ്. നാല് പേരുടെ ഫൊറൻസിക് പരിശോധന ഫലങ്ങളിൽ സയനൈഡിൻറെ അംശം കണ്ടെത്താനായില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. ഇവരുടെ ശരീരത്തിൽ നിന്നും മറ്റ് വിഷാംശങ്ങളും കണ്ടെത്താനായിട്ടില്ല. ദേശിയ ഫൊറൻസിക് ലാബാണ് പരിശോധന നടത്തിയത്.
2002-ൽ കേസിലെ പ്രതിയായ ജോളി അന്നമ്മ തോമസിനെ ആട്ടിൻ സൂപ്പിൽ വിഷം കലർത്തിയും മറ്റ് മൂന്ന് പേരെയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. ജോളിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൊലക്കേസ്.
ഒരു കുടുംബത്തിലെ തന്നെ റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.
പരിശോധന ഫലം കേസിനെ ബാധിക്കില്ല
അതേസമയം പരിശോധന ഫലം കേസിനെ ബാധിക്കില്ലെന്ന് കേസ് അന്വേഷിച്ച റിട്ട. എസ്പി കെജി സൈമൺ.സംസ്ഥാനത്തെ ഫോറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെയോ സൈയ് നേഡിന്റെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അത് കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണ്.അത് മനസിലാക്കി ഈ നാലു പേരുടെയും മരണം സംബന്ധിച്ച പരിശോധിക്കാൻ ഡോക്ടറുമാരുടെ ഒരു പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും . കെ. ജി സൈമൺ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...