പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിച്ചു,മൂക്കിന് പൊട്ടൽ: ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിന് ക്രൂര മർദ്ദനം

Varkala Sumesh Attack Case: വയൽഗ്രൗണ്ടിൽ ഫുട്ബാൾ കളിയിൽ ഏർപ്പെട്ട സുമേഷിനെ പ്രതികളായ നാലുപേരും ഗ്രൗണ്ടിലെത്തി മുൻവൈരാഗ്യത്തിന്റെ പേരിൽ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 12:59 PM IST
  • ആറ്റുകാൽ പൊങ്കാല കഴിഞ്ഞു തിരികെ എത്തിയ മാതാവ് രക്തം വാർന്നു ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മകനെയാണ് കണ്ടത്
  • പോലീസിൽ പരാതി നൽകുകയും പിന്നീടത് ഒത്തുതീർപ്പ് ആവുകയും ചെയ്തിരുന്നു
  • പോലീസിൽ പരാതി നൽകുകയും പിന്നീടത് ഒത്തുതീർപ്പ് ആവുകയും ചെയ്തിരുന്നു
പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിച്ചു,മൂക്കിന് പൊട്ടൽ: ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിന് ക്രൂര മർദ്ദനം

വർക്കല: ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ നാല് പേർ വർക്കല പോലീസിന്റെ പിടിയിലായി.വെട്ടൂർ സ്വദേശികളായ സുധി ,അജി ,നന്ദു ശിവാ,അനന്തു എന്നിവരാണ് അറസ്റ്റിലായത്.  വെട്ടൂർ വലയൻറെ കുഴി സ്വദേശിയായ സുമേഷിനെയാണ്   നാലംഗസംഘം ക്രൂരമായി മർദ്ധിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 7 ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. 

വയൽഗ്രൗണ്ടിൽ ഫുട്ബാൾ കളിയിൽ ഏർപ്പെട്ട സുമേഷിനെ പ്രതികളായ നാലുപേരും ഗ്രൗണ്ടിലെത്തി മുൻവൈരാഗ്യത്തിന്റെ പേരിൽ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.തുടർന്ന് പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും മൂക്കിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു.  നെറ്റിയിലും കണ്ണിന്റെ ഭാഗത്തും ഇയാൾക്ക് പരിക്കുണ്ട്. കഴുത്തിന്റെ ഭാഗത്തെ ഞരമ്പിനും ക്ഷതം സംവവിച്ചിട്ടുണ്ട്. 

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു തിരികെ എത്തിയ മാതാവ് രക്തം വാർന്നു ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മകനെയാണ് കണ്ടത്. പ്രതികൾക്ക് എതിരെ അസഭ്യം വിളിച്ചതിനും കയ്യേറ്റശ്രമത്തിനും  സുമേഷ് മുൻപ് പോലീസിൽ പരാതി നൽകുകയും പിന്നീടത് ഒത്തുതീർപ്പ് ആവുകയും ചെയ്തിരുന്നു. പരാതിയിലുള്ള  വിരോധം കൊണ്ടാണ് പ്രതികൾ ആക്രമിച്ചത് എന്നാണ്  പോലീസ് വ്യക്തമാക്കുന്നത്. 

കേസ് ഒത്തുതീർപ്പ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റലിൽ വച്ചു പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നും അതല്ലെങ്കിൽ വീണ്ടും ഉപദ്രവിക്കുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭീഷണിയും പ്രതികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതായും  സുമേഷിന്റെ കുടുംബം പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ തേടിയ യുവാവിനെ ഇപ്പോൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News