കാസർകോട്: വ്യാജരേഖ ഉപയോഗിച്ച് കെഎസ്‌എഫ്‌ഇയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരിയാണ് അറസ്റ്റിലായത്. കെഎസ്‌എഫ്‌ഇയുടെ ചിട്ടി വായ്പ്പയിലായിരുന്നു ഇസ്മയില്‍ ചിത്താരിയുടെ തട്ടിപ്പ്. ഇതിനായി ഈടായി നൽകിയത് വ്യാജ ആധാരങ്ങളായിരുന്നു. ഇയാളെ കൂടാതെ മറ്റ് എട്ട് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കെഎസ്‌എഫ്‌ഇയുടെ കാസര്‍കോട് മാലക്കല്‍ ബ്രാഞ്ചിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. 2019 ജനുവരി 30-നാണ് ഇയാൾ താനടക്കം എട്ട് പേരുടെ പേരിൽ വ്യാജരേഖ നല്‍കി ലോൺ നേടിയത്. കേസിലെ മറ്റ് എട്ടു പേർ ഇസ്മയിലിന്റെ ബന്ധുക്കള്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആകെ 70 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതിനായി ഈട് നൽകിയ സ്ഥലം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് അധികൃതർ നിയമ നടപടിയിലേക്ക് കടന്നത്.
ഉപ്പള വില്ലേജിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വ്യാജ രേഖ നൽകിയത്. ലോൺ കുടിശ്ശിക അടക്കാതെ വന്നതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ഇതിൽ ഭൂമിയുടെ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.