കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ  

Written by - Zee Malayalam News Desk | Last Updated : Dec 26, 2020, 09:54 PM IST
  • കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
  • Palakkad Honour Killing: പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ
  • ഒടുവിൽ സച്ചിയുടെ അടുത്തേക്ക് അനിലും..; അനിലിന്റെ അവസാന പോസ്റ്റ് വൈറലാകുന്നു!
  • Sabarimala: ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തി മണ്ഡല പൂജ
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

കർഷക സമരത്തിന് പിന്തുണയുമായി RLP: NDA യുമായി സഖ്യം വിട്ടു

എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തിക്കൊണ്ടാണ് പാർട്ടി വിടൽ

ടെസ്റ്റ് കുറഞ്ഞു രോ​ഗബാധിതരും കുറഞ്ഞു; ഇന്ന് 3527 പേർക്ക് COVID

സംസ്ഥാനത്ത് ഇന്ന് 3527 പേർക്ക് കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി 9.91. 21 മരണങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

Love Jihad ബില്ലിന് മധ്യപ്രദേശ് സർക്കാരിന്റെ അം​ഗീകാരം

ലൗ ജിഹാദിനെതിരെയുള്ള നിയമം നിയമസഭയിൽ പാസ്സാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. നിയമം സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം  തീരുമാനിച്ചു. 

തിരുവനന്തപുരത്ത് 51 കാരി മരിച്ച നിലയിൽ; 26 കാരൻ ഭർത്താവ് അറസ്റ്റിൽ

ത്രേസ്യാപുരം സ്വദേശി ശാഖകുമാരി(51) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കേസിൽ ബാലരാമപുരം സ്വദേശിയും ശാഖകുമാരിയുടെ ഭർത്താവുമായ അരുണിനെ(28) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.

ശബരിമലയ്ക്ക് പോവാൻ ഇനി RT-PCR നിർബന്ധം

ശബരിമലയിൽ ഇന്നുമുതൽ COVID RT-PCR പരിശോധന നിർബന്ധമാക്കി. ദർശനത്തിന് 48 മണിക്കൂർ മുൻപ് എടുത്ത പരിശോധനാ ഫലമാണ് വേണ്ടത്.

Christmas ദിനത്തിൽ അമേരിക്കയിൽ കാർ ബോംബ് ആക്രമണം

നാഷ് വില്ലയിലാണ് കാർ ബോംബ് ആക്രമണം നടന്നത്. നേരത്തെ വിവരം ലഭിച്ചതിനെ തുടന്ന് വൻ അപകടം ഒഴിവായി. മൂന്ന് പേർക്ക് പരിക്ക്

Apple നെ കളിയാക്കി ആദ്യം: ഇപ്പോൾ തങ്ങൾക്കും ചാർജറില്ലെന്ന് വെളിപ്പെടുത്തലുമായി Xiaomi CEO

Xiaomi MI 11നു  ചാർജറില്ല. പുതിയ ഫോണിന്റെ ബോക്സ് കമ്പിനി പുറത്ത് വിട്ടു.

Trending News