വാഷിങ്ടൺ ഡിസി: Christmas ദിനത്തിൽ രാവിലെ അമേരിക്കയിലെ നാഷ് വില്ലയിൽ കാർ ബോംബ് ആക്രമണം. നഗരത്തിൽ നിർത്തിയിട്ടിരുന്ന കാർ രാവിലെ വൻ ശബ്ദത്തോടെ പൊട്ടി തെറിക്കുകയായിരുന്നു. ആക്രമണത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നാല് പേർക്ക് പരിക്കേറ്റതായി മെട്രൊ നാഷ് വില്ല പൊലീസ് അറിയിച്ചു. കാറിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസ് വിവരം ലഭിച്ചതിനെ തുടർന്ന് സമീപത്തെ ആൾക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടങ്ങൾ ഒഴിവായി.
Nashville explosion:
“If you can hear this message - evacuate now.”
omg...pic.twitter.com/xWZDgnEhmg
— Rex Chapman (@RexChapman) December 25, 2020
Christmas ദിവസം രാവിലെ വെടിവെപ്പുണ്ടായി എന്ന വിവരത്തെ തുടർന്നാണ് പ്രദേശത്തേക്ക് പൊലീസെത്തുന്നത്. തുടർന്ന് കാറിൽ ബോംബുണ്ടെന്നുള്ള മറ്റൊരു വിവരത്തെ തുടർന്നാണ് പൊലീസ് സമീപത്ത് താമസിക്കന്ന ആൾക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. 15 മിനിറ്റുകൾക്കുള്ളിൽ സ്ഫോടനം ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ALSO READ: ജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ Joe Biden, COVID Vaccine സ്വീകരിച്ചത് തത്സമയം കണ്ടത് ലക്ഷങ്ങള്‍
ഭീകരാന്തരീഷം സൃഷ്ടിക്കാനുള്ള മനപൂർവ്വമായ നീക്കമാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് നാഷ് വില്ല മേയർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ കുറവാണെന്നും എന്നാൽ ആക്രമണം തികച്ചു നാടകീയമാണെന്നും മെയർ ജോൺ കൂപ്പർ അറിയിച്ചു. ആക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റെന്ന് പൊലീസ് (US Police). പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ആരേയടേയും അറസ്റ്റ് രേഖപ്പെടുത്തിട്ടില്ല.
ALSO READ: 177 വർഷം പഴക്കമുള്ള ആദ്യ ക്രിസ്തുമസ് കാർഡ് വിൽപ്പനയ്ക്ക്
യുഎസിലെ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും (Donald Trump), നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. വിവരങ്ങൾ ലഭിച്ച ഉടനെയുള്ള പൊലീസിന്റെയും നാട്ടുകാരുടെ നീക്കങ്ങളെ ഇരുവരും അഭിന്ദിക്കുകയും ചെയ്തു. ക്രിസ്മസ് അവധി ദിനം ആഘോഷിക്കാൻ നിരവധി പേരെത്തുന്ന സ്ഥലമാണ് അമേരിക്കയിലെ നാഷ് വില്ല.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy