പനീര്‍ ബട്ടര്‍ മസാല ഇങ്ങനെ തയ്യാറാക്കാം!

വേണ്ട ചേരുവകള്‍

Last Updated : Mar 15, 2020, 09:56 AM IST
പനീര്‍ ബട്ടര്‍ മസാല ഇങ്ങനെ തയ്യാറാക്കാം!

വേണ്ട ചേരുവകള്‍

പനീര്‍-200 ഗ്രാം, ബട്ടര്‍-100ഗ്രാം,തക്കാളി ഒരെണ്ണം,പച്ച മുളക്-3 എണ്ണം,സവാള -1, വെളുത്തുള്ളി-5 അല്ലി,മുളക് പോടി- 1 ടേബിള്‍ സ്പൂണ്‍, മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍,കസൂരി മേത്തി-ഒരു നുള്ള്,മല്ലിയില ആവശ്യത്തിന്, അണ്ടിപ്പരിപ്പ്-10 എണ്ണം,ഗരം മസാല- അര ടീസ്പൂണ്‍,ഉപ്പ്-ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം, 

അണ്ടിപ്പരിപ്പ് ചൂട് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക,ഇതിന് ശേഷം ബട്ടറില്‍ പനീര്‍ വറുത്ത് കോരുക, ബാക്കിയുള്ള ബട്ടറിന്റെ പകുതി മാറ്റി വച്ച ശേഷം ബാക്കിയുള്ളതിലേക്ക് ചെറുതായി മുറിച്ച സവാള ചേര്‍ത്ത് നന്നായി മൂപ്പിക്കുക,പിന്നീട് ഇതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ക്കാം. തുടര്‍ന്ന് ഇതിലേക്ക് തക്കാളി മുറിച്ച് ചേര്‍ക്കാം.നന്നായി വഴറ്റിയ ശേഷം ഇവ മാറ്റി വെയ്ക്കാം.ചൂടാറുമ്പോള്‍ നന്നായി അരച്ചെടുക്കുക.

ചൂടാറുമ്പോള്‍ നന്നായി അരച്ചെടുക്കുക.ബാക്കിയുള്ള ബട്ടറിലേക്ക് ഇത് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.അല്‍പ്പം വെള്ളമൊഴിച്ച് ശേഷം മല്ലിപ്പൊടിയും മുളക്പൊടിയും ഗരം മസാലയും ചേര്‍ക്കുക.പിന്നീട് ഇതില്‍ പനീര്‍ ചേര്‍ക്കുക,തിളയ്ക്കുമ്പോള്‍ കൊഴുപ്പിനായി അണ്ടിപ്പരിപ്പ് അരച്ചത് ചേര്‍ക്കുക.മല്ലിയിലയും കസൂരിമേത്തിയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.

Trending News