Dragon Fruit: ഡ്രാ​ഗൺ ഫ്രൂട്ട് അടിപൊളിയാണ്... മഴക്കാലത്ത് ഇത് സൂപ്പർഫുഡ്; ​ഗുണങ്ങൾ നിരവധി

Benefits Of Dragon Fruits: മഴക്കാലത്ത് പോഷകാഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി വ‍‍ർധിപ്പിക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, സു​ഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോ​ഗപ്രതിരോധശേഷി വ‍‍ർധിപ്പിക്കും.

Last Updated : Aug 31, 2024, 05:43 PM IST
  • രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ​ഗുണങ്ങളുള്ള ഒരു ഫലമാണ് ഡ്രാ​ഗൺ ഫ്രൂട്ട്
  • ഇത് നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയതാണ്
Dragon Fruit: ഡ്രാ​ഗൺ ഫ്രൂട്ട് അടിപൊളിയാണ്... മഴക്കാലത്ത് ഇത് സൂപ്പർഫുഡ്; ​ഗുണങ്ങൾ നിരവധി

മഴക്കാലത്ത് വിവിധ അണുബാധകളും രോ​ഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. മഴക്കാലത്ത് പോഷകാഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി വ‍‍ർധിപ്പിക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, സു​ഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോ​ഗപ്രതിരോധശേഷി വ‍‍ർധിപ്പിക്കാൻ സഹായിക്കും.

രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ​ഗുണങ്ങളുള്ള ഒരു ഫലമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. ഇത് നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയതാണ്. മഴക്കാലത്ത് ആരോ​ഗ്യം സംരക്ഷിക്കാനും വിവിധ രോ​ഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം ലഭിക്കാനും ഡ്രാ​ഗൺ ഫ്രൂട്ട് എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

ദഹനം: ഡ്രാ​ഗൺ ഫ്രൂട്ട് ഡയറ്ററി ഫൈബ‍ർ മികച്ച അളവിൽ അടങ്ങിയ ഫലമാണ്. ഇത് ദഹനം മികച്ചതാക്കുകയും വിവിധ ദഹനപ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു. മൺസൂൺ സമയത്തെ തണുത്ത കാലാവസ്ഥ ദഹനം മോശമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, മൺസൂൺ സമയത്ത് ഡ്രാ​ഗൺ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്.

ALSO READ: ശരീരത്തിൽ സിങ്കിന്റെ അളവ് കുറവാണോ? ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

ചർമ്മത്തിന്റെ ആരോ​ഗ്യം: ഡ്രാ​ഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിന് സഹായിക്കും. ഇത് മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങളെ പ്രതിരോധിക്കും. വിവിധ അണുബാധകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് മികച്ചതാണ്.

ജലാംശം: ഡ്രാ​ഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നു. ഇത് നി‍ർജ്ജലീകരണത്തെ തടയുകയും ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. മൺസൂൺ സമയത്തെ ഈർപ്പം നിറഞ്ഞ കാലാവസ്ഥ ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമായേക്കും.

പ്രതിരോധശേഷി: വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രോ​ഗപ്രതിരോധശേഷി വ‍ർധിപ്പിക്കുന്നതിന് ഡ്രാ​ഗൺ ഫ്രൂട്ട് മികച്ചതാണ്. മഴക്കാലത്ത് ജലദോഷം, അണുബാധകൾ എന്നിവയ്ക്ക് സാധ്യത കൂടുതലായതിനാൽ രോ​ഗപ്രതിരോധശേഷി വ‍ർധിപ്പിക്കേണ്ടത് പ്രധാനമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഡ്രാ​ഗൺ ഫ്രൂട്ട് മികച്ചതാണ്. കാരണം, ഇവയുടെ ​ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഊർജം സുസ്ഥിരമായി നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ഇത് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News