Health Tips: കുരുമുളകും മഞ്ഞളും ചേർത്തുള്ള വെള്ളം കുടിച്ചോളൂ, ​ഗുണങ്ങൾ ഏറെയാണ്

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനാൽ ഈ കൂട്ട് ആരോ​ഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 06:31 PM IST
  • വിര ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കു മഞ്ഞളും കുരുമുളകും നല്ലതാണ്.
  • വയറിനുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇത് മരുന്നാണ്.
  • കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.
  • ഒപ്പം തടിയും വയറും കുറയ്ക്കാനും മഞ്ഞൾ കുരുമുളക് കൂട്ട് ബെസ്റ്റാണ്.
Health Tips: കുരുമുളകും മഞ്ഞളും ചേർത്തുള്ള വെള്ളം കുടിച്ചോളൂ, ​ഗുണങ്ങൾ ഏറെയാണ്

മഞ്ഞളും കുരുമുളകും പല അസുഖങ്ങൾക്കും നമ്മൾ ഉപയോ​ഗിക്കാറുണ്ട്. മഞ്ഞളിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫം​ഗൽ ​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ പല അസുഖങ്ങൾക്കും അത് മരുന്നാണ്. ശരീരത്തിന് കൂടുതൽ പ്രതിരോധശേഷി നൽകും. ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പ് നീക്കുന്നതിനും മഞ്ഞൾ ഏറെ ​ഗുണകരമാണ്. കുരുമുളകും അത്തരത്തിൽ പല ഔഷധ ​ഗുണങ്ങൾ ഉള്ള ഒന്നാണ്. അങ്ങനെയുള്ള ഈ രണ്ട് സാധനങ്ങളും കൂടി ചേർന്നാൽ ​ഗുണങ്ങൾ എത്രയായിരിക്കും എന്ന് ഓർത്തിട്ടുണ്ടോ? മഞ്ഞള്‍-കുരുമുളക് കൂട്ട് പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോ​ഗിക്കാൻ നമുക്ക് സാധിക്കും. 

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനാൽ ഈ കൂട്ട് ആരോ​ഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വായ്പുണ്ണ് മാറാൻ മഞ്ഞൾ ഉത്തമമാണ്. അതുപോലെ തന്നെ വായ്നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മഞ്ഞൾ വെള്ളം കവിൾക്കൊള്ളുന്നത് ഇതിനൊരു പരിഹാരമാണ്. വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ട്ടീരിയകളെ നീക്കം ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കും.

Also Read: Health Tips: പൊറോട്ടയ്ക്കൊപ്പം സവാള കഴിയ്ക്കണം, കാരണം ഇതാണ്?

 

വിര ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കു മഞ്ഞളും കുരുമുളകും നല്ലതാണ്. വയറിനുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇത് മരുന്നാണ്. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്. ഒപ്പം തടിയും വയറും കുറയ്ക്കാനും മഞ്ഞൾ കുരുമുളക് കൂട്ട് ബെസ്റ്റാണ്. മഞ്ഞള്‍-കുരുമുളക് കൊണ്ടൊരു പ്രത്യേക പാനീയമുണ്ടാക്കി ഇതു ദിവസവും കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കും. ഈ പാനീയം ഇളംചൂടോടെ വെറുംവയറ്റിൽ വേണം കുടിയ്ക്കാൻ. കുറച്ച് നാൾ ഇങ്ങനെ ചെയ്താൽ വയറും തടിയും കുറയാൻ ഇത് സഹായിക്കും. ദഹനം മെച്ചപ്പെടും. കുടല്‍ ആരോഗ്യത്തിനും മികച്ചൊരു വഴിയാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News