Health Tips: പൊറോട്ടയ്ക്കൊപ്പം സവാള കഴിയ്ക്കണം, കാരണം ഇതാണ്?

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പൊറോട്ടയ്‌ക്കൊപ്പം കഴിയ്ക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 04:03 PM IST
  • മൈദയും ധാരാളം എണ്ണ ഉപയോ​ഗിക്കുന്നതും തന്നെയാണ് പൊറോട്ടയെ അനാരോ​ഗ്യകരമാക്കുന്നത്.
  • കൊളസ്ട്രോൾ ഉണ്ടാക്കുന്ന ട്രാൻസ്ഫാറ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്.
  • സ്വാദിഷ്ടവും നല്ല ക്രിസ്പിയുമായിട്ടുള്ള പൊറോട്ട ഉണ്ടാക്കണമെങ്കിൽ ട്രാൻസ്ഫാറ്റ് ആവശ്യമാണ്.
Health Tips: പൊറോട്ടയ്ക്കൊപ്പം സവാള കഴിയ്ക്കണം, കാരണം ഇതാണ്?

നമുക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥയുണ്ടാകാറുണ്ട്. അവ ആരോ​ഗ്യത്തിന് നല്ലതല്ല എന്നത് തന്നെയാണ് അതിന് കാരണവും. എന്നാലും അവയുടെ രുചി കൊണ്ട് പലപ്പോഴും ഇവ നമ്മൾ കഴിച്ച് പോകും. അത്തരത്തിൽ ഒന്നാണ് നമ്മുടെ കേരള പൊറോട്ട. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് പൊറോട്ട. പൊറോട്ട ഇഷ്ടമല്ലാത്തവരായിട്ട് വളരെ ചുരുക്കം ആളുകൾ മാത്രമെ ഉണ്ടാകുകയുള്ളൂ. മൈദ കൊണ്ട് ഉണ്ടാക്കുന്നതിനാൽ ഈ ഭക്ഷണം അനാരോ​ഗ്യകരമായാണ് കണക്കാക്കുന്നത്. എന്നാൽ പൊറോട്ട ഒഴിവാക്കിയിട്ടുള്ള ഒരാഘോഷവും മലയാളിക്ക് ഉണ്ടാകില്ല. 

മൈദയും ധാരാളം എണ്ണ ഉപയോ​ഗിക്കുന്നതും തന്നെയാണ് ഇതിനെ അനാരോ​ഗ്യകരമാക്കുന്നത്. കൊളസ്ട്രോൾ ഉണ്ടാക്കുന്ന ട്രാൻസ്ഫാറ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. സ്വാദിഷ്ടവും നല്ല ക്രിസ്പിയുമായിട്ടുള്ള പൊറോട്ട ഉണ്ടാക്കണമെങ്കിൽ ട്രാൻസ്ഫാറ്റ് ആവശ്യമാണ്. വെജിറ്റബിള്‍ ഓയിലില്‍ ഹൈഡ്രജന്‍ മോളിക്യുളുകള്‍ കടത്തി വിട്ടാണ് ട്രാന്‍സ്ഫാറ്റുകള്‍ ഉണ്ടാക്കുന്നത്. അതിനാൽ മൈദയ്ക്കൊപ്പം ട്രാൻസ്ഫാറ്റ് കൂടിയാകുമ്പോൾ അത് ഏറെ ദോഷം ചെയ്യും. കൊളസ്ട്രോൾ കൂടുമ്പോൾ ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കും. 

Also Read: Anti-Ageing Diet: എന്നും യുവത്വം നിലനിർത്താൻ ആന്റി-ഏജിങ് ഡയറ്റ് ശീലിക്കാം

 

വ്യായാമം ചെയ്യുന്നത് ഒരുപരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാം. പൊറോട്ട ഒഴിവാക്കാൻ പറ്റാത്തവർക്കായിട്ട് ചില കാര്യങ്ങൾ പറയാം. പൂർണമായി അല്ലെങ്കിലും ഒരു പരിധി വരെ പൊറോട്ട കഴിക്കുന്നതിന്റെ ദോഷങ്ങൾ കുറയ്ക്കാനുള്ള കാര്യങ്ങളാണ് പറയുന്നത്. വിദേശികളെ ആണ് നമ്മൾ ഇവിടെ മാതൃകയാക്കേണ്ടത്. ഇറച്ചിയൊക്കെ കൂടുതൽ കഴിക്കുന്നവരാണ് അവരും. എന്നാൽ അതിന്റെ കൂടെ തന്നെ അവർ സാലഡുകളും കഴിക്കും. ഇത് അനാരോ​ഗ്യകരമായ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. പൊറോട്ട കഴിച്ച ശേഷവും ഇങ്ങനെ പരീക്ഷിച്ച് നോക്കാം. സാലഡ് കഴിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു കഷ്ണം സവാളയെങ്കിലും കഴിയ്ക്കുക. ഇതിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഒരു പരിധി വരെ ഇതിന്റെ അനാരോഗ്യം ഒഴിവാക്കാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നം ഒഴിവാക്കാനും സഹായിക്കുന്നു. പൊറോട്ടയ്‌ക്കൊപ്പം സവാളയോ സാലഡോ ശീലമാക്കുക.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പൊറോട്ടയ്‌ക്കൊപ്പം കഴിയ്ക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. പൊറോട്ട കഴിക്കുന്നതിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. പൊറോട്ടയ്‌ക്കൊപ്പം ഇറച്ചി, മുട്ട വിഭവങ്ങളും നിങ്ങൾ വെജിറ്റേറിയന്‍ ആണെങ്കിൽ വെജിറ്റേറിയന്‍ പ്രോട്ടീനുകളും കഴിയ്ക്കുന്നത് നല്ലതാണ്. അല്‍പനേരം നടക്കുന്നതും വളരെ നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News