Instant Noodles: നിങ്ങൾ ഇൻസ്റ്റന്റ് നൂഡിൽസ് പ്രേമിയാണോ? എങ്കിൽ പണി കിട്ടുക ഹൃദയത്തിന്..!

Instant Noodles Side Effects: വളരെ വേഗത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് നൂഡിൽസിനെ ജനപ്രിയമാക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 11:12 AM IST
  • വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് നൂഡിൽസ് തയ്യാറാക്കാൻ സാധിക്കും.
  • മസാല അടങ്ങിയവയും മസാല ചേ‍ർക്കാത്തവയുമെല്ലാം വിപണിയിൽ ലഭ്യമാണ്.
  • ഇൻസ്റ്റന്റ് നൂഡിൽസിന് പാർശ്വഫലങ്ങൾ കൂടുതലാണെന്ന് പലർക്കും അറിയില്ല.
Instant Noodles: നിങ്ങൾ ഇൻസ്റ്റന്റ് നൂഡിൽസ് പ്രേമിയാണോ? എങ്കിൽ പണി കിട്ടുക ഹൃദയത്തിന്..!

ഇന്ന് കുട്ടികളും യുവാക്കളുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇൻസ്റ്റന്റ് നൂഡിൽസ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതാണ് നൂഡിൽസിനെ വ്യത്യസ്തമാക്കുന്നത്. വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് നൂഡിൽസ് തയ്യാറാക്കാൻ സാധിക്കും. മസാല അടങ്ങിയവയും മസാല ചേ‍ർക്കാത്തവയുമെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. 

വിപണിയിൽ ലഭിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസിന് പാർശ്വഫലങ്ങൾ കൂടുതലാണെന്ന് പലർക്കും അറിയില്ല. അതിന്റെ ആകർഷകമായ പാക്കേജിംഗ് ആളുകളെ ഇത് കൂടുതൽ ഉപഭോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നു. മാത്രമല്ല, ഈ പാക്കറ്റുകൾ ശരിയായി നിരീക്ഷിച്ചാൽ ഇതിൽ പോഷകമൂല്യം കുറവാണെന്ന് മനസിലാകും. 

ALSO READ: ശൈത്യകാലത്ത് ചർമ്മത്തിന്റെ ആരോ​ഗ്യം വെല്ലുവിളി... ചിക്കൻ സ്കിന്നിൽ രക്ഷ നേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നൂഡിൽസ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന ഘടകമാണ് ഈ ഇൻസ്റ്റന്റ് നൂഡിൽസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തെ നശിപ്പിക്കും. മലബന്ധം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടും.  മാത്രമല്ല, ദിവസവും ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

ഇന്നത്തെ കാലത്ത് അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ ഇൻസ്റ്റന്റ് ഫുഡുകളും പാക്കേജിംഗ് ഭക്ഷണങ്ങളും കഴിക്കുന്നതാണ് ഇതിന് കാരണം. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, നിങ്ങൾ ഇവ എത്ര കുറച്ച് കഴിക്കുന്നുവോ അത്രയും നല്ലത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News