Travel Planning: ചെലവ് ചുരുക്കി യാത്ര ചെയ്യാം? ഇങ്ങനെ പ്ലാൻ ചെയ്യൂ

യാത്രകളിൽ പണം ലാഭിക്കാൻ സാധിക്കും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? പരീക്ഷിക്കാൻ സാധിക്കുന്ന ചില വിഴികളാണ് ഇവിടെ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 03:40 PM IST
  • ടാക്സികളും വാടക കാറുകൾക്കും ചെലവ് വളരെ കൂടുതലായിരിക്കും.
  • ബസുകൾ, ട്രെയിനുകൾ, സബ്‌വേകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കാൻ ശ്രമിക്കുക.
  • ഇത് വിലകുറഞ്ഞതാണെന്ന് മാത്രമല്ല, സ്ഥലങ്ങൾ കൂടുതൽ കാണാനും സഹായിക്കും.
Travel Planning: ചെലവ് ചുരുക്കി യാത്ര ചെയ്യാം? ഇങ്ങനെ പ്ലാൻ ചെയ്യൂ

അവധിക്കാലങ്ങളിലും മറ്റും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. സ്ട്രെസ് നിറഞ്ഞ ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് യാത്രകൾ നടത്താൻ ആ​ഗ്രഹിക്കുന്നവരുമുണ്ട്. യാത്രകൾ എപ്പോഴും നമ്മളെ റിഫ്രഷ് ചെയ്യാറുണ്ട്. തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനുമുള്ള ഏറ്റവും നല്ല മാർ​ഗം കൂടിയണത്. എന്നാൽ പലപ്പോഴും യാത്രകൾക്ക് ചെലവ് വളരെ കൂടുതലായിരിക്കും. അത്രയും നാൾ നമ്മൾ സേവ് ചെയ്ത് വെച്ചിരുന്ന സമ്പാദ്യത്തിൽ നിന്ന് നല്ലൊരു പങ്ക് യാത്രകളിൽ നഷ്ടമാകും. യാത്രകളിൽ പണം ലാഭിക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ...

മുൻകൂട്ടി ആസൂത്രണം ചെയ്യുക: യാത്രകളിലും അവധിക്കാലങ്ങളിലും പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നത്. നിങ്ങളുടെ ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ചെയ്യാൻ ആ​ഗ്രഹിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നിങ്ങളുടെ ബജറ്റിൽ കാര്യങ്ങൾ നിക്കുന്നതിന് സഹായിക്കും. സീസണൽ പ്രമോഷനുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ബജറ്റ് എയർലൈനുകൾ ഉപയോഗിക്കുക: ആളുകൾ പോകാൻ ആ​ഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ബജറ്റ് എയർലൈനുകൾ ഉണ്ട്. ബാഗേജുകളിലും മറ്റ് സേവനങ്ങളിലും ചിലപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ടിക്കറ്റിന് റേറ്റ് ബജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ലഭിക്കും.

ചെലവേറിയ ഹോട്ടലുകളിൽ താമസിക്കുന്നതിനുപകരം, ഹോസ്റ്റലുകൾ, തുടങ്ങി ബജറ്റ് ഫെണ്ട്ലി ആയിട്ടുള്ളിടത്ത് താമസിക്കുക. പണം ലാഭിക്കാനും കൂടുതൽ രസകരമായ അനുഭവം നൽകാനും ഇവ സഹായിക്കും.

Also Read: Weight Loss Tricks: ആകര്‍ഷകമായ രൂപഭംഗിയ്ക്ക് രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിയ്ക്കൂ

 

ഭക്ഷണം സ്വയം പാകം ചെയ്യുക: പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയ ഒന്നാണ് പ്രത്യേകിച്ചും നിങ്ങൾ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുകയാണെങ്കിൽ. ഭക്ഷണം സ്വയം പാകം ചെയ്യുകയാണ് ഏറ്റവും ഉത്തമം. ഭക്ഷണം പാകം ചെയ്യാൻ വേണ്ടിയുള്ള സാധനങ്ങൾ വാങ്ങാൻ കഴിയുന്ന പ്രാദേശിക വിപണികൾ കണ്ടെത്താൻ ശ്രമിക്കുക. 

പൊതുഗതാഗതം ഉപയോഗിക്കുക: ടാക്സികളും വാടക കാറുകൾക്കും ചെലവ് വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് ഒരു നഗരത്തിൽ യാത്ര ചെയ്യുമ്പോൾ പോക്കറ്റ് കാലിയാകുന്നത് അറിയില്ല. ബസുകൾ, ട്രെയിനുകൾ, സബ്‌വേകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് വിലകുറഞ്ഞതാണെന്ന് മാത്രമല്ല, സ്ഥലങ്ങൾ കൂടുതൽ കാണാനും സഹായിക്കും. 

പീക്ക് സീസണുകൾ ഒഴിവാക്കുക: കഴിവധും പീക്ക് സീസണുകളിൽ യാത്രചെയ്യാതെ ഓഫ് സീസണുകളിൽ യാത്രകൾ പ്ലാൻ ചെയ്യുക. പീക്ക് സീസണുകളിൽ എല്ലാം ചെലവേറിയതാകും. അതേസമയം ഓഫ് സീസണിലുള്ള യാത്ര പണം ലാഭിക്കാനും തിരക്ക് ഒഴിവാക്കാനും സഹായിക്കും.

യാത്രാ റിവാർഡ് പ്രോഗ്രാമുകൾ ഉപയോഗിക്കുക: പല എയർലൈനുകളും ഹോട്ടലുകളും മറ്റ് യാത്രാ കമ്പനികളും റിവാർഡ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ ഉപയോഗിക്കുന്നതിലൂടെ ഡിസ്കൗണ്ടുകൾക്കോ ​​സൗജന്യ യാത്രയ്‌ക്കോ റിഡീം ചെയ്യാവുന്ന പോയിന്റുകളോ മൈലുകളോ നിങ്ങൾക്ക് നേടാനാകും.

കിഴിവുകൾ പ്രയോജനപ്പെടുത്തുക: യാത്രാ വെബ്‌സൈറ്റുകളിൽ പലതിലും ഡിസ്ക്കൗണ്ടുകളുണ്ടാകും. അല്ലെങ്കിൽ എയർലൈനുകൾ, ഹോട്ടലുകൾ, മറ്റ് യാത്രാ കമ്പനികൾ എന്നിവയിൽ നിന്നുള്ള ഇമെയിൽ അലേർട്ടുകൾക്കായി സൈൻ അപ്പ് ചെയ്യുക. നിങ്ങൾക്ക് വിദ്യാർത്ഥി ഡിസ്ക്കൗണ്ട്, സീനിയർ ഡിസ്കൗണ്ട്, സൈനിക ഡിസ്കൗണ്ട് എന്നിവ പ്രയോജനപ്പെടുത്താം.

പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക: പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് അവസാന നിമിഷം ഉയർന്ന വിലയിൽ ബുക്ക് ചെയ്യുന്നതിൽ നിന്ന് തടയുകയും പണം ലാഭിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം. മികച്ച ഡീലുകൾ ലഭിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News