Bell Pepper Benefits: ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്; ക്യാപ്സിക്കം നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

Bell Pepper Health Benefits: ശരീരത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബെൽ പെപ്പർ.

Written by - Zee Malayalam News Desk | Last Updated : May 11, 2023, 12:52 PM IST
  • കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ബെൽ പെപ്പറിൽ ഉയർന്ന അളവിൽ കാണപ്പെടുന്നു
  • ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്
Bell Pepper Benefits: ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്; ക്യാപ്സിക്കം നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

പച്ചക്കറികൾ ഭൂരിഭാ​ഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങൾ അല്ല. എന്നാൽ ഇവയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ അത്തരത്തിൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പച്ചക്കറിയാണ്. വിവിധ ഭക്ഷണങ്ങളിലും കറികളിലും ക്യാപ്സിക്കം ഉപയോ​ഗിക്കുന്നു. ഇവ ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ്. ക്യാപ്സിക്കം അസംസ്കൃതമായും പാകംചെയ്തും കഴിക്കാം. ക്യാപ്സിക്കം ഉണക്കി പൊടിച്ചെടുത്തതാണ് പപ്രിക.

ബെൽ പെപ്പറിന്റെ ആരോഗ്യ ഗുണങ്ങൾ

കണ്ണിന് നല്ലത്: കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ബെൽ പെപ്പറിൽ ഉയർന്ന അളവിൽ കാണപ്പെടുന്നു. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നം: ശരീരത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബെൽ പെപ്പർ. ഇതിലെ സമ്പന്നമായ ചുവന്ന നിറത്തിന് കാരണമായ ക്യാപ്‌സാന്തിൻ, യുവിഎ, യുവിബി നാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ശക്തമായ ഒരു ആന്റി ഓക്‌സിഡന്റാണ്.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്: വിറ്റാമിൻ എ, സി എന്നിവ ഉൾപ്പെടുന്ന അവശ്യ വിറ്റാമിനുകൾ ബെൽ പെപ്പറിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും വിവിധ രോഗസാധ്യതകൾ കുറയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കുന്നു: എപിജെനിൻ, ലുപിയോൾ, ലുട്ടിയോലിൻ, ക്വെർസെറ്റിൻ, ക്യാപ്‌സിയേറ്റ്, കരോട്ടിനോയിഡുകളായ ബീറ്റാ കരോട്ടിൻ, ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിൻ, ലൈക്കോപീൻ എന്നിവയുൾപ്പെടെ അസംഖ്യം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഒന്നാണ് ബെൽ പെപ്പർ. ഇത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് നല്ലത്: ആന്റി ഓക്‌സിഡന്റുകളായ ലൈക്കോപീൻ, വിറ്റാമിൻ സി, എ എന്നിവ ബെൽ പെപ്പറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തടയുന്നതിലൂടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ബി6, ഫോളേറ്റ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹോമോസിസ്റ്റീന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ഹോമോസിസ്റ്റീൻ ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News