Belly fat: ബെല്ലി ഫാറ്റ്; ഇവ ചെയ്താൽ 10 ദിവസത്തിനുള്ളിൽ ശാശ്വത പരിഹാരം..!

Burn Belly Fat In 10 Days:  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഇഞ്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഹെർബൽ ടീ ആഹാരത്തിന് ശേഷം കുടിക്കുന്നത് ഗുണം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 03:03 PM IST
  • ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സൂര്യപ്രകാശത്തിൽ കുറച്ച് സമയം ചെലവഴിക്കുക.
  • തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും രാത്രി വൈകിയാണ് ഉറങ്ങുന്നത്.
  • വയറിലെ കൊഴുപ്പ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ 9 മണിക്കൂർ ഉറങ്ങണം.
Belly fat: ബെല്ലി ഫാറ്റ്; ഇവ ചെയ്താൽ 10 ദിവസത്തിനുള്ളിൽ ശാശ്വത പരിഹാരം..!

ഇന്ന് തിരക്കേറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം പ്രായഭേദമന്യേ പലരും ബെല്ലി ഫാറ്റിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നതാണ് ഇതിന് പ്രധാന കാരണം. അമിതമായി കൊഴുപ്പ് അടിയുന്നത് ശരീരഭാരം വർധിപ്പിക്കും. ഇത്തരത്തിൽ വയറിന് ചുറ്റും കൊഴുപ്പ് അടിയുമ്പോഴാണ് അത് പിന്നീട് ബെല്ലി ഫാറ്റായി മാറുന്നത്. ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന ചില നുറുങ്ങുകൾ പാലിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാനും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും കഴിയും. 

ഭക്ഷണശേഷം ഹെർബൽ ടീ കുടിക്കുക: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ലഘുഭക്ഷണമോ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമോ മാത്രം കഴിക്കുക. ഇതുകൂടാതെ ഇഞ്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഹെർബൽ ടീ ആഹാരത്തിന് ശേഷം കുടിക്കുന്നതും ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കുകയും ചെയ്യും.

ALSO READ: കുമ്പളങ്ങ ജ്യൂസ് കഴിക്കാം... ശരീരഭാരം കുറയ്ക്കുന്നത് മുതൽ പ്രമേഹം നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് ​ഗുണങ്ങൾ

സൂര്യപ്രകാശം ശരീരത്തിന് അത്യന്താപേക്ഷിതമാണ്: ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ, സൂര്യപ്രകാശത്തിൽ കുറച്ച് സമയം ചെലവഴിക്കുന്നത് വളരെ ഗുണം ചെയ്യും. എല്ലാ ദിവസവും രാവിലെ സൂര്യപ്രകാശം ശരീരത്തിൽ എൽപ്പിക്കുക. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോൾ നിലയും നിയന്ത്രണവിധേയമാകും.

കഫീൻ അടങ്ങിയ കാപ്പികൾ ഒഴിവാക്കുക: ശരീരഭാരം കുറയ്ക്കാൻ പലരും ഉറങ്ങുന്നതിന് 3 - 4 മണിക്കൂർ മുമ്പ് ചായയോ കാപ്പിയോ കുടിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതുമൂലം ഉറക്കമില്ലായ്മ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ശരീരഭാരം കൂട്ടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കൃത്യസമയത്ത് ഉറങ്ങുക: ഇന്നത്തെ കാലത്ത് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും രാത്രി വൈകിയാണ് ഉറങ്ങുന്നത്. ഇങ്ങനെ ഉറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാത്രമല്ല, വയറിലെ കൊഴുപ്പ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ 9 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

ഉച്ചഭക്ഷണത്തിൽ സൂപ്പ് ഉൾപ്പെടുത്തുക: വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഒഴിവാക്കാൻ, രാവിലെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക. മാത്രമല്ല, ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന സൂപ്പുകൾ ഭക്ഷണത്തോടൊപ്പം കഴിക്കണം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഈ വിവരങ്ങൾ അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News