പച്ചക്കറി വിലക്കയറ്റം: ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി

ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടി കേരളാ സര്‍ക്കാര്‍ ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. ഹോര്‍ട്ടികോര്‍പ്പ് കൂടാതെ  സംസ്ഥാനത്ത് 4315 ഓണച്ചന്തകള്‍കൂടി തുടങ്ങാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. 

Last Updated : Aug 22, 2017, 11:29 AM IST
പച്ചക്കറി വിലക്കയറ്റം: ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടി കേരളാ സര്‍ക്കാര്‍ ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. ഹോര്‍ട്ടികോര്‍പ്പ് കൂടാതെ  സംസ്ഥാനത്ത് 4315 ഓണച്ചന്തകള്‍കൂടി തുടങ്ങാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. 

കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും,തമിഴ്‌നാട്ടിലും കൊടുംവേനലിന് പിന്നാലെ കാലവര്‍ഷം കൂടി ചതിച്ചതോടെ പച്ചക്കറി ഉദ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്.  അതുകൊണ്ടുതന്നെ   ഓണക്കാല വിപണിയില്‍ വന്‍ വിലക്കയറ്റത്തിനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഈ വര്‍ഷം ഹോര്‍ട്ടികോര്‍പ്പിന് 150 വിപണന കേന്ദ്രങ്ങള്‍ കൂടുല്‍ ഉണ്ടാകും. ആവശ്യമുള്ള  57 ഇനങ്ങളില്‍ 20 ല്‍താഴെ പച്ചക്കറി മാത്രമേ കേരളത്തില്‍ പൂര്‍ണ്ണമായും ഉദ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി സംസ്ഥാനത്തിന് പുറത്തെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നോ ഉദ്പാദന കേന്ദ്രത്തില്‍നിന്നോ നേരിട്ട് വാങ്ങാനാണ് നിര്‍ദ്ദേശം.

Trending News