മടിക്കാതെ തുടരൂ പ്രഭാത നടത്തം; അറിയാം നടത്തത്തിന്റെ ​ഗുണങ്ങൾ...

ദിവസവും നടക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. പ്രഭാത നടത്തം എത്രത്തോളം  പ്രധാനമാണെന്ന് അറിയാം..... 

Written by - നീത നാരായണൻ | Last Updated : Apr 9, 2022, 10:46 AM IST
  • സ്ഥിരമായുള്ള നടപ്പ് ഏറ്റവും ഗുണം ചെയ്യുക ഹൃദയത്തിനാണ്
  • സ്ഥിരം നടക്കുന്നവർക്ക് ഹൃദയസംബന്ധമായ തകരാറുകൾ വരാൻ സാധ്യത കുറവാണ്
  • പതിവായുള്ള നടത്തം ശരീരത്തെ ഊർജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും
മടിക്കാതെ തുടരൂ പ്രഭാത നടത്തം; അറിയാം നടത്തത്തിന്റെ ​ഗുണങ്ങൾ...

വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും രാവിലെയുള്ള നടത്തം മികച്ചതാണ്. എന്നാൽ രാവിലത്തെ നടത്തം എല്ലാവർക്കും ഒരുപോലെ മടിയുള്ള കാര്യവുമാണ്. ദിവസവും നടക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. പതിവായുള്ള നടത്തം പകുതി അസുഖങ്ങൾ ഇല്ലാതാക്കും എന്നുള്ളതിനാൽ പലപ്പോഴും ഡോക്ർമാർ നിർദേശിക്കുന്ന ഒന്നാണിത്. പ്രഭാത നടത്തം എത്രത്തോളം  പ്രധാനമാണെന്ന് അറിയാം..... 

ഹൃദയത്തിന് ഏറെ നല്ലത് 

സ്ഥിരമായുള്ള നടപ്പ് ഏറ്റവും ഗുണം ചെയ്യുക ഹൃദയത്തിനാണ്. സ്ഥിരം നടക്കുന്നവർക്ക് ഹൃദയസംബന്ധമായ തകരാറുകൾ വരാൻ സാധ്യത കുറവാണ്. ഹൃദയാഘാതം, ബൈപാസ് സർജറി തുടങ്ങിയവയ്ക്ക് വിധേയരായവർ രാവിലെ പതിവായി നടക്കുന്നത് വഴി രോഗശമനം ലഭിക്കും. വീണ്ടുമൊരു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും ഇതുവഴി കുറയും. പതിവായുള്ള നടത്തം ശരീരത്തെ ഊർജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും. ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം നേടാൻ നടത്തം സഹായകരമാണ്.  

പ്രമേഹരോഗികൾ നടത്തം ശീലമാക്കണം

പ്രമേഹ​രോ​ഗികൾ രാവിലെയുള്ള നടത്തം ശീലമാക്കുന്നത് വളരെ ​ഗുണം ചെയ്യും. ബിഎംഐ ലെവൽ മെച്ചപ്പെടാനും പേശികൾ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കാനും നടത്തം സഹായിക്കും. ഇതുവഴി, ഇൻസുലിന്റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അയുയോജ്യമായ നിലയിലാക്കാൻ സഹായിക്കും.

ഗർഭകാലത്തും നടത്തം അത്യാവശ്യം

ഗർഭകാലത്ത് അനുഭവപ്പെടുന്ന തളർച്ചയും ക്ഷീണവും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ നടത്തം കൊണ്ട് സാധിക്കും. ശരീരഭാരം കുറയ്ക്കാനും ഗർഭകാലത്തെ പ്രമേഹ സാധ്യത കുറയ്ക്കാനും നടത്തം ഒരു പരിധി വരെ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News