ഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ ചിലരെങ്കിലും അഭിമുഖീകരിക്കാറുണ്ട്. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ വിശ്രമിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. ദഹനപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ, ഭക്ഷണം കഴിച്ച് 5 മിനിറ്റ് നടക്കുക. പ്രത്യേകിച്ച് അത്താഴത്തിന് ശേഷം അഞ്ച് മിനിറ്റ് നടന്നാൽ പോലും പല ദഹന പ്രശ്‌നങ്ങൾക്കും ആശ്വാസം ലഭിക്കും. ഭക്ഷണം കഴിച്ചതിന് ശേഷം അഞ്ച് മിനിറ്റ് നടന്നാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം മെച്ചപ്പെടുത്തുന്നു
ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നടക്കുന്നത് ദഹനപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു. ഗ്യാസ് അസിഡിറ്റി, ഭക്ഷണം കഴിച്ച് വയറു വീർക്കുക, അതിനുള്ള മരുന്നുകളും കഴിക്കുന്നവരാണ് പലരും. പത്ത് മിനിറ്റ് നടന്നാൽ ദഹനപ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കേണ്ടി വരില്ല.
ALSO READ: പ്രമേഹരോഗി ആണെങ്കിൽ ഈ രീതിയിൽ ചോറ് കഴിക്കാം, നിങ്ങൾക്ക് ഒരിക്കലും അസുഖം വരില്ല
ശരീര ഭാരം നിയന്ത്രണത്തിലാകും
ഭക്ഷണം കഴിച്ചയുടൻ ശരീരത്തിന് വിശ്രമം നൽകുന്നത് ഭക്ഷണം ദഹിക്കാതെ വരികയും ഇത് ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾക്ക് ഭാരം നിയന്ത്രിക്കണമെങ്കിൽ, ഭക്ഷണം കഴിച്ച് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നടക്കുക, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിപ്പിക്കുകയും കൊഴുപ്പ് രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രണവിധേയമാകും
ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പലപ്പോഴും വർദ്ധിക്കുന്നു, നിങ്ങൾ ഉദാസീനമായ ജീവിതം നയിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പകൽ 30 മിനിറ്റ് വ്യായാമം ചെയ്താൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാകും. പകൽ വ്യായാമം ചെയ്യാൻ സമയമില്ലെങ്കിൽ, അത്താഴത്തിന് ശേഷം 10 മിനിറ്റ് നടക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാനാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.