Black Neck Reason : കഴുത്തിന് ചുറ്റും കറുപ്പുണ്ടോ? സൂക്ഷിക്കുക ഗുരുതര രോഗത്തിന്റെ ലക്ഷണമാകാം

കഴുത്തിന് ചുറ്റും കറുപ്പുണ്ടാകുന്ന അവസ്ഥ അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 12:35 PM IST
  • സൂര്യപ്രകാശം, ഹോർമോണുകൾ, ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ കൊണ്ടെല്ലാം ഈ പ്രശ്‌നം ഉണ്ടാകും.
  • ഈ അവസ്ഥ ഉണ്ടാകുന്നവരുടെ ചർമ്മത്തിന് കാലക്രമേണ കട്ടികൂടുകയും ചെയ്യും.
  • ഇവ സാധാരണമായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണെങ്കിലും ചിലരിൽ രോഗലക്ഷണമായും ഈ അവസ്ഥ കണ്ട് വരാറുണ്ട്.
  • കഴുത്തിന് ചുറ്റും കറുപ്പുണ്ടാകുന്ന അവസ്ഥ അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
Black Neck Reason : കഴുത്തിന് ചുറ്റും കറുപ്പുണ്ടോ? സൂക്ഷിക്കുക ഗുരുതര രോഗത്തിന്റെ ലക്ഷണമാകാം

കഴുത്തിലെ ചർമ്മത്തിന് കറുത്ത നിറം ഉണ്ടാകുന്നത് വളരെ സാധാരണമായി കണ്ട് വരുന്നൊരു പ്രശ്‌നമാണ്. സൂര്യപ്രകാശം, ഹോർമോണുകൾ, ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ കൊണ്ടെല്ലാം ഈ പ്രശ്‌നം ഉണ്ടാകും. ഈ അവസ്ഥ ഉണ്ടാകുന്നവരുടെ ചർമ്മത്തിന് കാലക്രമേണ കട്ടികൂടുകയും ചെയ്യും. ഇവ സാധാരണമായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണെങ്കിലും ചിലരിൽ രോഗലക്ഷണമായും ഈ അവസ്ഥ കണ്ട് വരാറുണ്ട്. കഴുത്തിന് ചുറ്റും കറുപ്പുണ്ടാകുന്ന അവസ്ഥ അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്. കഴുത്ത് കൂടാതെ കക്ഷത്തിലും, നാഭിയിലും ഇത്തരത്തിൽ കറുപ്പ് കണ്ട് വരാറുണ്ട്.

ലക്ഷണങ്ങൾ എന്തൊക്കെ? 

1) ത്വക്കിന് കറുപ്പ് നിറം ഉണ്ടാകും

2) ത്വക്കിന് കട്ടികൂടും

3) ചൊറിച്ചിൽ

4) ചര്മ്മത്തിന് വരൾച്ച ഉണ്ടാകും

5) ചർമ്മത്തിന്  ചുവപ്പ് നിറം, വീക്കം, ചൂട് എന്നിവയുണ്ടാകും

ALSO READ: Hair problems: മുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

6) ദുർഗന്ധം

7) വിഷാദ രോഗം

8) മലബന്ധം

9) ക്ഷീണം

10) ഉയർന്ന രക്തസമ്മർദ്ദം

11) വിശപ്പില്ലായ്മ

കാരണമെന്ത്?

ആരോഗ്യമുള്ളവരിലും ചില രോഗങ്ങളുള്ളവരിലും അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന ഈ അവസ്ഥ ഉണ്ടാകാം. ചിലരിൽ ജന്മനാതന്നെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ചില വിശ്വസിക്കുന്നത് വൃത്തികുറവ് കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ്, എന്നാൽ ഇത് സത്യമല്ല. മിക്കപ്പോഴും രക്തത്തിൽ ഇന്സുലിന്റെ അളവ് കൂടുന്നത് മൂലം ഈ പ്രശ്‌നം ഉണ്ടകാറുണ്ട്. അതിനാൽ തന്നെ ഈ പ്രശ്‌നം കണ്ട് തുടങ്ങിയാൽ ഉടൻ തന്നെ രക്തം പരിശോധിക്കണം.

അമിതവണ്ണം പപ്പോഴും അകാന്തോസിസ് നൈഗ്രിക്കൻസ് ഉണ്ടാകാൻ കാരണമാകാറുണ്ട്. കാലക്രമേണ ഇത് ടൈപ്പ് 2 പ്രമേഹമായും മാറിയേക്കും. ചിലരിൽ കരൾ, ആമാശയം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കാൻസറിന്റെ  ലക്ഷണമായും കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകാറുണ്ട്. ഹൈപ്പോതൈറോയിഡിസം, ഹോർമോൺ പ്രശ്‍നങ്ങൾ, പിറ്റിയൂറ്ററി ഗ്ലാൻഡിനുണ്ടാകുന്ന പ്രശ്‍നങ്ങൾ, അഡിസൺ ഡിസീസ് എന്നിവയുടെയെല്ലാം ലക്ഷണമായി യി അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന ആരോഗ്യപ്രശ്‌നം ഉണ്ടാകാറുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News