ന്യൂഡൽഹി: മധുരമൂറുന്ന പഴയ രുചികൾക്കായി അങ്ങിനെ ബ്രിട്ടാനിയ ഒരു തീരുമാനമെടുത്തു അവരുടെ മിൽക്ക് ബിക്കീസ് ക്ലാസിക്ക് ബിസ്കറ്റ് തമിഴ്നാട്ടിലും എത്തിക്കുക. ഒട്ടും താമസിച്ചില്ല അതിനായി അവർ ഒരു ക്യാമ്പെയിൻ തന്നെ ആരംഭിച്ചു. ബ്രിട്ടാനിയയുടെ ഉപഭോക്താക്കളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ക്യാമ്പെയിൻ ഗുണം ചെയ്തു. ഒാരോരുത്തരുടെയും ബാല്യകാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നതിനും , ഇത് മിൽക്ക് ബിക്കീസ് ക്ലാസിക്കിൻറെ ഡിമാൻറ് വർധിപ്പിക്കാനും കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ സംഭവം ക്ലിക്കായി.
ALSO READ: രാവിലെ വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ അരുത്
പിന്നെ ഒട്ടും മടിച്ചില്ല. 80 കളിലെയും 90 കളിലെയും തലമുറകളുടെ പ്രിയപ്പെട്ട ബിസ്ക്കറ്റായ മിൽക്ക് ബികിസ് ക്ലാസിക്കിനെ അത് പോലെ പറിച്ച് നട്ടു ബ്രിട്ടാനിയ. ലോഗോ പോലു മാറാതെ പാൽ കുപ്പിക്ക് ചുറ്റും അടുക്കിയ ബിസ്കറ്റുകളുടെ ചിത്രമടങ്ങുന്ന ആ പഴയ പാക്കറ്റുകളിലെത്തി.
ഇതിനിടയിൽ ബ്രാൻഡുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെങ്ങും വോട്ടിംഗ് നടത്തി ഇതിൻ ഫലമായി ഇത് സോഷ്യൽ മീഡിയയിലുടനീളം ബ്രിട്ടാനിയയുടെ ഹാഷ് ടാഗുകൾ ട്രെൻഡിങ്ങായി #BringBackMilkBikisClassic, #MyMilkBikisMemories എന്നിങ്ങനെ തങ്ങളുടെ ഒാർമകൾ അവർ പങ്കുവെച്ചു. അങ്ങിനെ ആ പഴയ ബിസ്കറ്റ് വീണ്ടും തമിഴ്നാടിൻറെ ഒാർമകൾക്ക് മേൽ നുണഞ്ഞിറങ്ങി.
ALSO READ: Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?
65 ഗ്രാമിന് 10 രൂപ വിലയുള്ള മിൽക്ക് ബിക്കിസ് ക്ലാസിക് എല്ലാ ആധുനിക, റീട്ടെയിൽ ട്രേഡ് ഫോർമാറ്റുകളിലും സംസ്ഥാനത്ത് മാത്രമായി ലഭ്യമാകുമെന്ന് ബിസ്ക്കറ്റിൻറെ ബ്രാൻഡിൻറെ ചുമതല വഹിക്കുന്ന സുബ്രഹ്മണ്യം അവകാശപ്പെട്ടു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...