വേനൽക്കാലത്തിലേക്ക് കടക്കുകയാണ് നമ്മൾ. ഇപ്പോൾ തന്നെ അസഹനീയമായ ചൂട് അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. വെള്ളം ധാരാളം കുടിച്ചില്ലെങ്കിൽ ശരീരത്തിൽ നീർജ്ജലീകരണം ഉണ്ടാകും. ഈ വേനൽക്കാലത്ത് കുടിക്കാൻ പറ്റുന്ന മറ്റൊന്നാണ് മോര്. ബട്ടർമിൽക്ക് എന്ന് ഇംഗ്ലീഷിൽ പറയും. മോര് കുടിക്കുന്നത് വേനലിന്റെ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക മാത്രമല്ല മറ്റ് ഒരുപാട് ആരോഗ്യ ഗുണങ്ങൾ കൂടിയുണ്ട് ഈ പാനീയത്തിന്. മോര് കുടിക്കാൻ ഇഷ്ടപ്പെടാത്തവരായി അധികം ആരും ഉണ്ടാകില്ല. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല അസിഡിറ്റി തടയുകയും ചെയ്യും.
മോര് പ്രോബയോട്ടിക് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. വേനൽക്കാലത്ത് മോര് കുടിക്കുമ്പോൾ അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒരാൾക്ക് മോര് അതേപടി കഴിക്കാം അല്ലെങ്കിൽ കുരുമുളക്, മല്ലിപ്പൊടി, ഉണങ്ങിയ ഇഞ്ചി തുടങ്ങിയവയും ചേർക്കാം. ആയുർവേദത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ഒരു പരമ്പരാഗത പ്രതിവിധിയായി മോര് ഉപയോഗിക്കുന്നു.
കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവയുടെ കലവറയായ മോരിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ധാരാളം പോഷകങ്ങളുള്ള കുറഞ്ഞ കലോറിയുള്ള ഈ പാനീയം ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. ആരോഗ്യമുള്ള പേശികൾ, ചർമ്മം, എല്ലുകൾ എന്നിവയ്ക്ക് ആവശ്യമായ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മോര്. പാലിനേക്കാൾ കലോറി കുറവാണ്. കാൽസ്യം, വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ ഉയർന്ന അളവിലാണ്. ഏത് സമയത്തും മോര് കുടിക്കാം. എന്നാൽ ഭക്ഷണത്തിന് ശേഷം മോര് കുടിക്കുന്നതിന്റെ ചില അത്ഭുതകരമായ ഗുണങ്ങളെ കുറിച്ചറിയാം.
ദഹനം മെച്ചപ്പെടുത്തുന്നു
മോര് ശരിക്കും പറഞ്ഞാൽ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഒരു അനുഗ്രഹമാണ്. മോരിലെ ആരോഗ്യകരമായ ബാക്ടീരിയയും ലാക്റ്റിക് ആസിഡും ദഹനത്തിനും നമ്മുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
Also Read: Heart Attack: സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം
ഇറിറ്റബിൾ ബവൽ സിൻഡ്രോം
ബട്ടർ മിൽക്ക് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും അതിലെ ആസിഡ് കാരണം നിങ്ങളുടെ വയറിലെ ബുദ്ധിമുട്ടുകൾ ഒക്കെ അകറ്റുകയും ചെയ്യുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലെയുള്ള നിരവധി വയറ്റിലെ രോഗങ്ങൾക്ക് പരിഹാരമായി മോര് ദിവസവും കുടിക്കുന്നത് നല്ലതാണ്.
അസിഡിറ്റി തടയുന്നു
മോര് കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാൻ സഹായിക്കും. ഉണക്കിയ ഇഞ്ചി അല്ലെങ്കിൽ കുരുമുളക് പോലുള്ള മസാലകൾ ചേർക്കുന്നതിലൂടെ, മോരിന്റെ ഗുണങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അസിഡിറ്റി തടയാനും കഴിയും.
ആസിഡ് റിഫ്ലക്സ്
മോര് കുടിക്കുന്നത് ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ലക്സ് മൂലമുണ്ടാകുന്ന ആമാശയത്തിലെ പ്രകോപനം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി
കുടലിന്റെ ആരോഗ്യമാണ് ശക്തമായ പ്രതിരോധശേഷിയുടെ അടിസ്ഥാനം എന്ന് പറയുന്നത്. ദഹനം മുതൽ പ്രതിരോധശേഷി വരെ എല്ലാം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് മോര്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...