ചപ്പാത്തി കഴിച്ച് മടുത്തോ? എങ്കിൽ ചപ്പാത്തിയെ വെല്ലുന്ന ചപ്പാത്തി ന്യൂഡിൽസുണ്ടാക്കാം. തീർച്ചയായും ഈ ഐറ്റം എല്ലാവർക്കും ഇഷ്ടപ്പെടും. മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാനും സാധിക്കും.
ആവശ്യമായ സാധനങ്ങൾ
ചപ്പാത്തി- 8
സവാള- 1
തക്കാളി- 1
കാബേജ്- 1/4
കാരറ്റ്- 2
കാപ്സിക്കം- 1
ബീൻസ്- 5
ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് ചതച്ചത്- 2 ടേബിൾ സ്പൂൺ
ALSO READ: Sugar Free mangoes: പ്രമേഹ രോഗികൾക്ക് സന്തോഷത്തോടെ കഴിയ്ക്കാം, വരുന്നു Sugar Free മാമ്പഴം..!!
ഉണ്ടാക്കുന്ന വിധം
ചപ്പാത്തി റോൾ ചെയ്തിട്ട് ന്യൂഡിൽസ് പോലെ മുറിക്കുക. ഇനി ഒരു പാനിൽ അൽപം ഓയിൽ ഒഴിച്ച് അതിലേക്ക് ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് ചതച്ചത് ചേർക്കുക. എന്നിട്ട് അതിൽ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. സവാളയുടെ നിറം മാറിയാൽ ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് അത് ഉടഞ്ഞ് വരുന്ന വരെ ഇളക്കുക. എന്നിട്ട് 1 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ കുരുമുളക് പൊടി, 1/2 ടീസ്പൂൺ മഞ്ഞൾപൊടി, 1 ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
മൂന്ന് മിനിറ്റിനു ശേഷം ഇതിലേക്ക് ബീൻസ്, നീളത്തിൽ അരിഞ്ഞ കാരറ്റ് എന്നിവ ചേർത്ത് ഇളക്കുക. അൽപനേരം ഇളക്കിയ ശേഷം മാത്രം കാബേജും, കാപ്സിക്കവും, അൽപം ഉപ്പും ചേർത്ത് 3-5 മിനിറ്റ് വരെ അടച്ച് വെച്ച് മീഡിയം ഫ്ലെയ്മിൽ ചൂടാക്കുക. എന്നിട്ട് ഈ മസാലയിലേക്ക് നേരത്തെ മുറിച്ച് വെച്ച ചപ്പാത്തിയിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. തീ ഓഫ് ചെയ്ത് ഏതെങ്കിലും സോസ് ചേർത്ത് ഈ ചപ്പാത്തി ന്യൂഡിൽസ് കഴിക്കാവുന്നതാണ്.