വാലൻന്റൈൻസ് വീക്കിന് ശേഷം പ്രണയ ബന്ധം ഇല്ലാത്തവർ ആഘോഷിക്കുന്ന ദിവസങ്ങളാണ് ആന്റി വാലൻന്റൈൻസ് വീക്ക്. ആന്റി വാലൻന്റൈൻസ് വീക്കിലെ അഞ്ചാമത്തെ ദിവസമായ ഫെബ്രുവരി 19 നാണ് കൺഫെഷൻ ഡേ. ആന്റി വാലൻന്റൈൻസ് വീക്കിലും വാലൻന്റൈൻസ് വീക്കിലെ പോലെ തന്നെ 7 ദിവസങ്ങളാണ് ഉള്ളത്. സ്ലാപ്പ് ഡേ, കിക്ക് ഡേ, പെർഫ്യൂം ഡേ, ഫ്ലർട്ട് ഡേ, കൺഫെഷൻ ഡേ, മിസ്സിംഗ് ഡേ, ബ്രേക്ക്അപ്പ് ഡേ എന്നിവയാണ് ആ ദിവസങ്ങൾ. നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം ഉണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള ദിവസമാണ് കൺഫെഷൻ ഡേ. കൂടാതെ മുമ്പ് ഉണ്ടായ തെറ്റുകൾ തുറന്ന് പറയുന്ന ദിവസമായും ഇതിനെ കണക്കാക്കാറുണ്ട്.
യഹൂദ - ക്രിസ്ത്യൻ പാരമ്പര്യങ്ങൾ അനുസരിച്ച് ദൈവിക പാപമോചനം ലഭിക്കുന്നതിന് പരസ്യമായോ സ്വകാര്യമായോ പാപങ്ങൾ ഏറ്റുപറയുന്നത് അത്യാവശ്യമായി ആണ് കണക്കാക്കുന്നത്. ബൈബിളിന്റെ പ്രധാന ലക്ഷ്യം ആളുകളെ അവരുടെ പാപം മനസ്സിലാക്കുകയും അവരുടെ കുറ്റം അംഗീകരിക്കാനും സഹായിക്കുകയും ചെയ്യുക എന്നതാണ്. യഹൂദമതത്തിൽ പ്രായശ്ചിത്ത ദിനം ഇപ്പോഴും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും കുമ്പസാരത്തിന്റെയും ദിവസമായി ആചരിക്കുന്നുണ്ട്.
ALSO READ: Flirt Day 2023 : ഫ്ലെർട്ട് ഡേയെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം
ഒരു ബിഷപ്പിനോടോ വൈദികനോടോ ഉള്ള വിശദമായ കുമ്പസാരം സഭാ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഉള്ളതാണ്. അഞ്ചാം നൂറ്റാണ്ടിൽ, നോമ്പുകാലത്തിന്റെ തുടക്കത്തിൽ വിശുദ്ധ വ്യാഴാഴ്ച കുമ്പസാരം കേൾക്കുകയും അനുതാപമുള്ളവരെ അനുരഞ്ജിപ്പിക്കുകയും ചെയ്യുന്നത് റോമൻ സഭയിൽ പതിവായിരുന്നു. ഒരാൾ അവയുടെ വിചാരങ്ങളും ആഗ്രഹങ്ങളും ഒക്കെ മറ്റൊരാളോട് തുറന്ന് പറയേണ്ടത് അത്യാവശ്യമാണ്. കൂടാതെ തെറ്റുകളും ഒളിച്ച് വെച്ചിരിക്കുന്ന കാര്യങ്ങളും ജീവിത പങ്കാളിയോട് തുറന്ന് പറയേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ എല്ലാം തുറന്ന് പറയാനുള്ള ദിവസമാണ് കൺഫെഷൻ ഡേ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...