Curd Benefits: തൈര് മൺപാത്രത്തിൽ സൂക്ഷിക്കേണ്ടത് എന്തുകൊണ്ടെന്ന് അറിയാം

Health Benefits Of Curd: തൈര് സൂക്ഷിക്കുന്നതിനായി മൺപാത്രം ഉപയോഗിക്കുന്നത് ഒരു പുരാതന രീതിയാണ്. തൈര് കൃത്യമായി സൂക്ഷിക്കുന്നത് അതിന്റെ രുചിയും ​ഗുണവും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : May 15, 2023, 04:16 PM IST
  • പ്രകൃതി ദത്ത കളിമണ്ണുകൊണ്ടാണ് മൺപാത്രങ്ങൾ നിർമിക്കുന്നത്
  • ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ ധാതുക്കൾ തൈരിലേക്ക് ലയിക്കും
  • ഇത് തൈരിന് കൂടുതൽ രുചിയും ​ഗുണവും നൽകും
Curd Benefits: തൈര് മൺപാത്രത്തിൽ സൂക്ഷിക്കേണ്ടത് എന്തുകൊണ്ടെന്ന് അറിയാം

തൈര് വളരെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിൽ ഒന്നാണ്. അത് ഓരോ വീട്ടിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. തൈര് കൃത്യമായി സൂക്ഷിക്കുന്നത് അതിന്റെ രുചിയും ​ഗുണവും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. തൈര് സൂക്ഷിക്കുന്നതിനായി മൺപാത്രം ഉപയോഗിക്കുന്നത് ഒരു പുരാതന രീതിയാണ്.

തൈര് സൂക്ഷിക്കാൻ സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, തൈര് സൂക്ഷിക്കുന്നതിന് ഒരു കളിമൺ പാത്രം ഉപയോഗിക്കുന്നത് മികച്ച തീരുമാനമാണ്. തൈര് മൺപാത്രത്തിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയും ​ഗുണവും വർധിപ്പിക്കുന്നതിന് സഹായിക്കും. തൈര് മൺപാത്രത്തിൽ സൂക്ഷിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ധാതു സമ്പുഷ്ടം: പ്രകൃതി ദത്ത കളിമണ്ണുകൊണ്ടാണ് മൺപാത്രങ്ങൾ നിർമിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ ധാതുക്കൾ തൈരിലേക്ക് ലയിക്കും. ഇത് തൈരിന് കൂടുതൽ രുചിയും ​ഗുണവും നൽകും.

ALSO READ: Alcohol: മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ആരോ​ഗ്യത്തിന് ​ഗുരുതര പ്രത്യാഘാതം

പ്രോബയോട്ടിക്സ്: മറ്റ് പാത്രങ്ങളിൽ ഉണ്ടാക്കുന്ന തൈരിനെ അപേക്ഷിച്ച് കളിമൺ പാത്രങ്ങളിൽ ഉണ്ടാക്കുന്ന തൈരിൽ പ്രോബയോട്ടിക്സിന്റെ സാന്ദ്രത കൂടുതലാണ്. ദഹനത്തെ സഹായിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യുന്ന ബാക്ടീരിയയാണ് പ്രോബയോട്ടിക്സ്. കളിമണ്ണിന്റെ പോറസ് സ്വഭാവം വായുവിനെ പ്രചരിക്കാൻ അനുവദിക്കുന്നു. ഇത് തൈരിന്റെ നിർമാണ പ്രക്രിയയെ സഹായിക്കുന്നു. തൈരിൽ നിന്നുള്ള അധിക ജലം ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് തൈരിനെ കട്ടിയുള്ളതും ക്രീമിയുമാക്കി മാറ്റുന്നു.

തനതായ ഫ്ലേവർ നൽകുന്നു: തൈര് മൺപാത്രത്തിൽ സൂക്ഷിക്കുന്നത് വഴി അതിന്റെ തനതായ ഫ്ലേവർ ലഭിക്കുന്നു. മൺപാത്രത്തിൽ സൂക്ഷിക്കുന്ന തൈര് വളരെ രുചികരമായിരിക്കും.

ക്ഷാര പദാർത്ഥം: പാൽ ഉത്പന്നങ്ങൾക്ക് അസിഡിക് സ്വഭാവമാണ്. തൈര് മൺപാത്രത്തിൽ സൂക്ഷിക്കുമ്പോൾ അത് ആരോ​ഗ്യത്തിന് കൂടുതൽ ​ഗുണമുള്ളതാകുന്നു.

കട്ടിയുള്ള സ്ഥിരത: നിങ്ങൾ മൺപാത്രത്തിൽ തൈര് തയ്യാറാക്കുമ്പോൾ, അത് കട്ടിയുള്ള സ്ഥിരതയോടെ ലഭിക്കും. കാരണം, മൺപാത്രങ്ങൾ സുഷിരങ്ങളുള്ളതും വെള്ളം ആഗിരണം ചെയ്യാൻ കഴിയുന്നതുമാണ്. ഇത് കട്ടിയുള്ള തൈര് ലഭിക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News