Dark Chocolate Benefits: ചോക്ലേറ്റ് പ്രേമികൾക്ക് സന്തോഷം നൽകുന്ന കാര്യം... ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ

Dark Chocolate Health Advantages: ചോക്ലേറ്റ് ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 10:02 AM IST
  • ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും
  • ഡാർക്ക് ചോക്ലേറ്റിലെ ഫ്ലവനോളുകൾക്ക് നൈട്രിക് ഓക്സൈഡ് (എൻഒ) ഉത്പാദിപ്പിക്കാൻ ധമനികളുടെ പാളിയായ എൻഡോതെലിയത്തെ ഉത്തേജിപ്പിക്കാൻ കഴിയും
Dark Chocolate Benefits: ചോക്ലേറ്റ് പ്രേമികൾക്ക് സന്തോഷം നൽകുന്ന കാര്യം... ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് രുചികരമാണെന്നത് മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. ചോക്കലേറ്റ് ദ്രവരൂപത്തിലോ ഖരരൂപത്തിലോ കാണാം. കൊക്കോ വിത്തിൽ നിന്നാണ് ചോക്ലേറ്റ് നിർമിക്കുന്നത്. ഡാർക്ക് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് അഥവാ വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെയാണ് സാധാരണ ചോക്ലേറ്റിനെ തരംതിരിക്കുന്നത്.

അവയിൽ ഓരോന്നിനും പാചകത്തിലും ചേർക്കുന്ന പദാർഥങ്ങളിലും വ്യത്യാസം ഉണ്ടാകും. ചോക്ലേറ്റ് ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ടുള്ള മറ്റ് ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലവനോളുകൾക്ക് നൈട്രിക് ഓക്സൈഡ് (എൻഒ) ഉത്പാദിപ്പിക്കാൻ ധമനികളുടെ പാളിയായ എൻഡോതെലിയത്തെ ഉത്തേജിപ്പിക്കാൻ കഴിയും. നൈട്രിക് ഓക്സൈഡ് ധമനികളിലേക്ക് വിശ്രമിക്കാനുള്ള സിഗ്നലുകൾ അയക്കുന്നതിന് പ്രവർത്തിക്കുന്നു. ഇത് രക്തപ്രവാഹത്തിലുള്ള പ്രതിരോധം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നു: നല്ല കൊളസ്‌ട്രോളായ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎൽ) വർധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളായ ഓക്‌സിഡൈസ്ഡ് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളെ (എൽഡിഎൽ) കുറയ്ക്കാനും കൊക്കോ പൗഡറിന് കഴിവുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്ന ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റിന് കഴിയും.

ALSO READ: Stress-Relieving Foods: സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും ഈ ഭക്ഷണങ്ങൾ

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു: എൽഡിഎൽ ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങൾ ഡാർക്ക് ചോക്ലേറ്റിലുണ്ട്, ഇത് ധമനികളിൽ അടിഞ്ഞുകൂടുന്ന കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ ചോക്ലേറ്റ് കഴിക്കുന്നത് ധമനികളിൽ കാൽസിഫൈഡ് പ്ലാക്ക് ഉണ്ടാകാനുള്ള സാധ്യത 32 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 57 ശതമാനം കുറയ്ക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു:  ഡാർക്ക് ചോക്ലേറ്റിൽ ചർമ്മത്തിന് ​ഗുണകരമാകുന്ന ബയോ-ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഫ്ളവനോളുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ സാന്ദ്രതയും ജലാംശവും വർധിപ്പിക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും കൊക്കോയ്ക്ക് കഴിയും. കൊക്കോയിൽ കഫീൻ, തിയോബ്രോമിൻ തുടങ്ങിയ ഉത്തേജക പദാർഥങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത്. ഡാർക്ക് ചോക്ലേറ്റുകളിൽ ആയാലും പഞ്ചസാരയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് ഓർക്കണം, അതിനാൽ അമിതമായി കഴിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News