ഇന്ന് പലേരയും അലട്ടുന്ന പ്രശ്‌നമാണ് ഡാർക്ക് സാർക്കിൾസ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കണ്ണിന് താഴെയായി ഡാർക്ക് സർക്കിൾസ് ഉണ്ടാകുന്നത്.ചിലപ്പോൾ ജനിതക കാരണങ്ങളാലും ഇത് ഉണ്ടാകാറുണ്ട്. നിങ്ങളുടെ കണ്ണുകൾക്ക് താഴെ നേരിയ കറുപ്പ് പ്രകടമാകുമ്പോൾ തന്നെ ചില പ്രതിവിധികൾ ചെയ്താൻ ഇവ എളുപ്പം നീക്കംചെയ്യാനാകും. അത്തരം ചില വീട്ടുവൈദ്യങ്ങൾ നോക്കാം.
കറ്റാർവാഴ ജെൽ
ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ഡാർക്ക് സർക്കിൾസ് ഉള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. രാത്രി മുഴുവനും മുഖത്ത് പുരട്ടി ഇട്ടേക്കുക. ശേഷം രാവിലെ കഴുകി കളയുക. ഇത് ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ഡാർക്ക് സർക്കിൾസ് കുറയ്ക്കുകയും ചെയ്യുന്നു.
ALSO READ: വെളുത്തുള്ളി ചില്ലറക്കാരനല്ല; ഈ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കണം
ഗ്ലിസറിൻ, ഓറഞ്ച് ജ്യൂസ്
മുഖത്തെ ഈർപ്പമുള്ളതാക്കാൻ ഗ്ലിസറിൻ ഉപയോഗിക്കുന്നു, ഇത് കൂടാതെ ഓറഞ്ച് ജ്യൂസുമായി കലർത്തി കണ്ണുകൾക്ക് താഴെ പുരട്ടുന്നതും കറുപ്പ് മാറ്റാൻ സഹായിക്കും.
പുതിന പേസ്റ്റ്
പുതിന പേസ്റ്റ് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് കറുപ്പ് അകറ്റാം. അതിനായി പുതിനയില നന്നായി വൃത്തിയാക്കി പേസ്റ്റ് രൂപത്തിലാക്കുക, ഇനി ഈ പേസ്റ്റ് കണ്ണിനു താഴെ 15 മിനിറ്റ് നേരം പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പേസ്റ്റ് കണ്ണിൽ കയറാതിരിക്കാൻ ശ്രദ്ധിക്കണം.
ഐസ് ക്യൂബ്
ഐസ് ക്യൂബ് ഉപയോഗിച്ച് ദിവസവും 15 മിനുട്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് ഡാർക്ക് സർക്കിൾസ് അകറ്റാൻ സഹായിക്കും. ദിവസവും രാത്രി ഐസ് ക്യൂബ് മസാജ് ചെയ്യാവുന്നതാണ്.
തക്കാളി പേസ്റ്റ്
കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ മാറ്റാനും തക്കാളി പേസ്റ്റ് ഉപയോഗപ്രദമാണ്. അതിനായി തക്കാളി പേസ്റ്റ് ഉണ്ടാക്കി അതിൽ അൽപം ചെറുനാരങ്ങാനര് കലർത്തുക. ഇനി ഈ പേസ്റ്റ് കണ്ണിന് താഴെയും മുഖത്തും പുരട്ടുക. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ പ്രതിവിധി ചെയ്താൽ കറുത്ത പാടുകൾ അപ്രത്യക്ഷമാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.