Dehydration: ശരീരം നിർജ്ജലീകരണം നേരിടുന്നുവെന്ന് എങ്ങനെ മനസ്സിലാക്കാം... ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Causes Of Dehydration: ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെന്ന് ശരീരം പലവിധത്തിൽ സൂചനകൾ നൽകും. ചെറിയ തോതിലുള്ള നിർജ്ജലീകരണം പോലും ക്ഷീണം, തലവേദന, തലകറക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 02:41 PM IST
  • നിങ്ങളുടെ ശരീരം നിർജ്ജലീകരണം നേരിടുമ്പോൾ, മൂത്രം തെളിഞ്ഞതായിരിക്കില്ല
  • അത് പതിവിലും ഇരുണ്ട നിറത്തിലായിരിക്കും കാണപ്പെടുക
  • പലപ്പോഴും മൂത്രത്തിന്റെ അളവും കുറയും
Dehydration: ശരീരം നിർജ്ജലീകരണം നേരിടുന്നുവെന്ന് എങ്ങനെ മനസ്സിലാക്കാം... ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. ശരീരത്തിന്റ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ ജലം ലഭിക്കാതെ വരുന്ന അവസ്ഥയെയാണ് നിർജ്ജലീകരണം എന്ന് പറയുന്നത്. ചെറിയ തോതിലുള്ള നിർജ്ജലീകരണം പോലും തലവേദന, ക്ഷീണം, മലബന്ധം, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെന്ന് ശരീരം സൂചനകൾ നൽകും. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മൂത്രത്തിന്റെ നിറം: നിങ്ങളുടെ ശരീരം നിർജ്ജലീകരണം നേരിടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം നിങ്ങളുടെ മൂത്രത്തിന്റെ നിറം പരിശോധിക്കുക എന്നതാണ്. നിങ്ങളുടെ ശരീരം നിർജ്ജലീകരണം നേരിടുമ്പോൾ, മൂത്രം തെളിഞ്ഞതായിരിക്കില്ല. അത് പതിവിലും ഇരുണ്ട നിറത്തിലായിരിക്കും കാണപ്പെടുക. ചിലപ്പോൾ, മൂത്രത്തിന്റെ അളവും കുറയും. മൂത്രപരിശോധനയും രക്തപരിശോധനയും ഒരു വ്യക്തിക്ക് നിർജ്ജലീകരണം ഉണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകും.

ALSO READ: PCOS Diet: ഹോർമോൺ നില സന്തുലിതമാക്കാനും പിസിഒഡി നിയന്ത്രിക്കാനും ഈ പാനീയങ്ങൾ കുടിക്കാം

വായ വരണ്ടതാകുന്നത്: വായ വരണ്ടതാകുന്നത് നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്. വായിലെ ചർമ്മം വരണ്ടതാകുകയും ഉമിനീരിന്റെ ഉത്പാദനം കുറയുകയും ചെയ്യും. ഇത് ശരീരം നിർജ്ജലീകരണം നേരിടുന്നുവെന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. നിർജ്ജലീകരണം ഉണ്ടാകുന്നത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നതിനും വായ്ക്കുള്ളിൽ വീക്കം ഉണ്ടാകുന്നതിനും കാരണമാകും.

വിയർപ്പ് കുറയുന്നത്: വിയർപ്പിന്റെ അഭാവം, വരണ്ടതും അടരുകളുള്ളതുമായ ചർമ്മം തുടങ്ങിയവയാണ് ഒരു വ്യക്തി നിർജ്ജലീകരണം അനുഭവിക്കുന്നുവെന്ന് കാണിക്കുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. വിയർപ്പ് കുറയുന്നത് ശരീരത്തിൽ ജലാംശം കുറയുന്നുവെന്നതിന്റെ അടയാളമാണ്. ശരീരം നിർജ്ജലീകരണം നേരിടുമ്പോൾ ചർമ്മം വരണ്ടതാകുകയും അടരുകൾ രൂപപ്പെടുകയും ചെയ്യും.

ALSO READ: Weight Loss: ശരീരഭാരം കുറയ്ക്കാൻ അടുക്കളയിലുള്ള ഈ സു​ഗന്ധവ്യഞ്ജനങ്ങൾ നിങ്ങളെ സഹായിക്കും

വിട്ടുമാറാത്ത നിർജ്ജലീകരണത്തിന് ചികിത്സ ആവശ്യമാണ്: കടുത്ത നിർജ്ജലീകരണം സംഭവിക്കുന്നത് തീവ്രമായ ചൂട് അനുഭവിക്കുമ്പോഴോ അല്ലെങ്കിൽ കനത്ത വെയിലിൽ ജോലി ചെയ്യുമ്പോഴോ ആകാം. വിശ്രമിച്ചും ധാരാളം വെള്ളം കുടിച്ചും ഇത് പരിഹരിക്കാം. ദീർഘനേരം നേരിട്ട് വെയിൽ ഏൽക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. എന്നിരുന്നാലും, തുടർച്ചയായി ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോൾ നിർജ്ജലീകരണം വളരെക്കാലം നിലനിൽക്കും. ചികിത്സിച്ചില്ലെങ്കിൽ ഇത് രക്തസമ്മർദ്ദ പ്രശ്നങ്ങൾക്കും വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാക്കും.

ശരീരത്തെ എങ്ങനെ റീഹൈഡ്രേറ്റ് ചെയ്യാം: നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ വീണ്ടും സന്തുലിതമാക്കാൻ ധാരാളം ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുള്ള വെള്ളം, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ കുടിക്കാവുന്നതാണ്. പഴങ്ങൾ ഉപയോ​ഗിച്ച് മികച്ച ജലാംശം നൽകുന്ന പാനീയങ്ങൾ ഉണ്ടാക്കാം. ഓറൽ ഹൈഡ്രേഷൻ സൊല്യൂഷനുകൾ നിർജ്ജലീകരണം തടയുന്നതിന് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News